ഒന്നൊന്നര പണി !!! സമൂഹമാധ്യമത്തിൽ പരസ്യം കണ്ടു ; ജോലിയ്ക്കായി ഓൺലൈൻ ഇന്റർവ്യൂ കഴിഞ്ഞു; ജോലി കാത്തിരുന്ന യുവാവിനെ തേടിയെത്തിയത് തന്റെ ന​ഗ്നവീഡിയോ; ഇടുക്കി മറയൂർ സ്വദേശിയ്ക്ക് നഷ്ടമായത് 75,000 രൂപ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: സമൂഹമാധ്യമത്തിൽ പരസ്യം കണ്ടു ജോലി തേടിയിറങ്ങിയ മറയൂർ സ്വദേശിയായ യുവാവിനും കിട്ടിയത് ഒരു ഒന്നന്നര ‘പണി’യാണ്. യുവാവിന്റെ നഗ്ന വിഡിയോ പ്രചരിപ്പിച്ച് പണംതട്ടിയെന്നാണ് പരാതി.

പണം കൊടുത്തില്ലെങ്കിൽ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും വിഡിയോ ദൃശ്യങ്ങൾ കൊടുക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ ലഭിച്ച ലിങ്ക് വഴിയായിരുന്നു യുവാവ് ജോലിക്ക് അപേക്ഷിച്ചിരുന്നത്. അപേക്ഷിച്ചതിന് ശേഷം ഓൺലൈനിൽ ഇന്റർവ്യൂയും നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്റർവ്യൂവിന്റെ ഭാഗമായി യുവാവിന്റെ ഇമെയിൽ ഐഡി, വാട്സാപ് നമ്പർ, ഇൻസ്റ്റഗ്രാം ഐഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ ഈ സംഘം ശേഖരിച്ചിരുന്നു. ഇന്റർവ്യൂ കഴിഞ്ഞ് ജോലിക്കായി കാത്തിരുന്ന യുവാവിന് പിന്നീടു വാട്സാപ്പിലേക്കു യുവാവിന്റെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തെന്നാണു പരാതി.

പണം ആവശ്യപ്പെട്ടാണ് നഗ്ന വീഡിയോ യുവാവിന് അയച്ചുകൊടുത്തത്. പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ യുവാവിന്റെ 5 സുഹൃത്തുക്കൾക്ക് ഈ ദൃശ്യങ്ങൾ തട്ടിപ്പ് സംഘം അയച്ചുകൊടുത്തു. പിന്നീട് യുവാവ് പിന്നീട് ഗൂഗിൾപേയിലൂടെ 25,000 രൂപ മൂന്നുതവണയായി അയച്ചുകൊടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.