വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; പ്രകോപിതനായി യുവതിയെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കുമളിൽ ഭർത്താവും കൂട്ടാളിയും അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കുമളി: വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യത്തിൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഭർത്താവും കൂട്ടാളിയും അറസ്റ്റിൽ.

തമിഴ്‌നാട്ടിൽ ബോഡിനായ്ക്കന്നൂർ കോടതിക്കു മുന്നിൽ തിങ്കളാഴ്ചയാണു മണിമാല (38) എന്ന യുവതിക്കു കാറിടിച്ചു പരുക്കേറ്റത്. കാർ ഡ്രൈവർ പാണ്ടിരാജിനെ (22) ചോദ്യം ചെയ്തപ്പോഴാണു മണിമാലയുടെ ഭർത്താവ് രമേശ് (45) കൊടുത്ത ക്വട്ടേഷനാണെന്നു മനസ്സിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രമേശും മണിമലയും 15 വർഷം മുൻപാണ് മണിമാലയെ വിവാഹം ചെയ്തത്. ഇവർക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. തമ്മിൽ ചേർച്ചയില്ലാതെ വന്നതോടെ വിവാഹബന്ധം വേർപെടുത്തി. തുടർന്നു മണിമാല ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഈ കേസിൽ വിചാരണയ്ക്കായി വരുമ്പോഴാണു തിങ്കളാഴ്ച കോടതിക്ക് മുന്നിൽ കാറിടിച്ചത്. മണിമാല തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.