video
play-sharp-fill

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; കൽപ്പറ്റയിൽ അറുപത്തിയഞ്ചുകാരൻ അറസ്റ്റിൽ; ഇരുപത്തിരണ്ടുകാരിയെ പ്രലോഭിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; കൽപ്പറ്റയിൽ അറുപത്തിയഞ്ചുകാരൻ അറസ്റ്റിൽ; ഇരുപത്തിരണ്ടുകാരിയെ പ്രലോഭിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി

Spread the love

സ്വന്തം ലേഖകൻ

കല്‍പ്പറ്റ: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ വയോധികന്‍ അറസ്റ്റില്‍. അഞ്ചുകുന്ന് നിരപ്പേല്‍ പുത്തന്‍പുരയില്‍ ജോര്‍ജ്ജ് (65) നെയാണ് പനമരം പൊലീസ് അറ​സ്റ്റ് ചെയ്തത്.

പനമരം പൊലീസ് സ്റ്റേഷനിലെ സിഐ വി സിജിത്തും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരുപത്തിരണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പോക്‌സോ കേസിൽ അറുപതുകാരന് അഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബലാൽസംഗ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്കാണ് മറ്റൊരു ബലാത്സംഗ കേസ്സിൽ അഞ്ച് ജീവപര്യന്ത്യവും 5.25 രൂപ പിഴയും ശിക്ഷ ലഭിച്ചത്.

പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്‌. മാനസികക്ഷമത കുറവുള്ള 15 കാരിയെ പലവട്ടം ക്രൂരമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. കുന്നംകുളം പോസ്കോ ഫാസ്റ്റ് ട്രാക്ക ജഡ്ജ് എസ് ലിഷയാണ് ശിക്ഷിച്ചത്. ഇത്തരം കേസിൽ അഞ്ച് ജീവപര്യന്തത്തിന് ശിക്ഷിക്കുന്നത് ആദ്യമായാണ്.