video
play-sharp-fill
മാവിൽ നിന്ന് മാങ്ങാ പറിക്കുന്നതിനിടെ കാൽവഴുതി വീണു; യുവാവിന് ദാരുണാന്ത്യം

മാവിൽ നിന്ന് മാങ്ങാ പറിക്കുന്നതിനിടെ കാൽവഴുതി വീണു; യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

ഇടുക്കി: മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കുരുവിളാ സിറ്റി സ്വദേശി വിനോദ് ആണ് മരിച്ചത്. വീടിനു സമീപത്തെ മാവിൽ നിന്ന് മാങ്ങാ പറിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു.

രാവിലെ 11ഓടെയാണ് വിനോദ് മാവിൽ കയറിയത്. മാങ്ങ പറിക്കുന്നതിനിടെ താഴേക്കു വീഴുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരും അയൽവാസികളും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും