തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിക്ക് നേരെ അതിക്രമം ; റോഡിലൂടെ നടന്നു പോവുകയായിരുന്ന ഗർഭിണിയെ കടന്നു പിടിച്ചു; അക്രമി ഓടി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഗർഭിണിയായ യുവതിക്ക് നേരെ ആക്രമണം.
തമ്പാനൂരിലാണ് സംഭവം നടന്നത്. യുവതിയെ കടന്നുപിടിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാനായി ബസ് കയറാൻ നടക്കുന്നതിനിടെയായിരുന്നു അക്രമം.
സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. 40 വയസ്സ് തോന്നിക്കുന്നയാളാണ് അക്രമിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
Third Eye News Live
0
Tags :