ഭർത്താവിന് തന്നെ തൃപ്തിപ്പെടുത്താനാവില്ലെന്ന് നിരന്തര പരാതി, എച്ച്ഐവി ബാധിതനായ മനോജ് പതിവായി അശ്‌ളീല വീഡിയോ കണ്ടു; സൈറ്റുകളുടെ പേര് മറന്നുപോകാതിരിക്കാനാണ് ഇവ എഴുതിസൂക്ഷിച്ചിരുന്നു; സരസ്വതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിക്കാതിരിക്കാൻ യൂക്കാലി തൈലം ഉപയോഗിച്ചിരുന്നു; ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ
മുംബൈ: ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതേസമയം ഇയാൾ ഇടയ്ക്കിടെ മൊഴിമാറ്റുന്നത് അന്വേഷണ സംഘത്തിന് തലവേദനയാകുന്നു. സരസ്വതി വൈദ്യ തനിക്ക് മകളെ പോലെയായിരുന്നെന്നും അവർ ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് പ്രതി മനോജ് സഹാനി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. ഇരുവരും ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചിരുന്നെന്നും വിവാഹക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. ഇക്കാര്യം പിന്നീട് മനോജ് സഹാനി സമ്മതിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട സരസ്വതി വൈദ്യയ്ക്ക് 32 വയസ്സും പ്രതി മനോജ് സഹാനിക്ക് 56 വയസ്സുമാണ് പ്രായം. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം കാരണമുള്ള നാണക്കേട് ഭയന്നാണ് വിവാഹക്കാര്യം ഇവർ പരസ്യമാക്കാതിരുന്നതെന്നാണ് പോലീസ് പറയുന്നത്. സരസ്വതി വൈദ്യയും മനോജ് സഹാനിയും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവിന് തന്നെ സംതൃപ്തിപ്പെടുത്താൻ കഴിയുന്നില്ലെന്ന് യുവതി നിരന്തരം പരാതിപ്പെട്ടിരുന്നു. മനോജ് സഹാനി മറ്റൊരുസ്ത്രീയെ നോക്കുന്നത് പോലും സരസ്വതിയെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ മനോജിനോട് വഴക്കിടുന്നതും പതിവായിരുന്നു. മാത്രമല്ല, ദാമ്പത്യജീവിതത്തിൽ ഭർത്താവിൽനിന്ന് തനിക്ക് സംതൃപ്തി ലഭിക്കുന്നില്ലെന്നും യുവതി തുറന്നുപറഞ്ഞിരുന്നു.
ഇയാൾ എച്ച് ഐവി ബാധിതനാണെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ചികിത്സയിൽ ആയിരുന്നു എന്നും ഇയാൾ പറയുന്നു. എന്നാൽ ഇതിനെക്കുറിച്ച് യുവതിക്ക് അറിയുമായിരുന്നോ എന്ന് വ്യക്തമല്ല. പ്രതിയുടെ പക്കൽനിന്ന് അശ്ലീല വെബ്‌സൈറ്റുകളുടെ പേരുകൾ എഴുതിയ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മൊബൈലിൽ പതിവായി അശ്ലീല സൈറ്റുകൾ സന്ദർശിച്ചിരുന്ന പ്രതി, സൈറ്റുകളുടെ പേര് മറന്നുപോകാതിരിക്കാനാണ് ഇവ എഴുതിസൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ എട്ട് വെബ്‌സൈറ്റുകളുടെ പേരുകളാണ് കുറിപ്പിലുണ്ടായിരുന്നതെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സരസ്വതി വൈദ്യയെ കൊലപ്പെടുത്തിയശേഷം പ്രതി മനോജ് സഹാനി മൃതദേഹത്തിന്റെ ഒട്ടേറെ ഫോട്ടോകൾ മൊബൈൽഫോണിൽ പകർത്തിയെന്നും മുടി മുറിച്ചുമാറ്റിയെന്നും പോലീസ് പറഞ്ഞു. വൈദ്യയെ കൊലപ്പെടുത്തിയതിന് ശേഷമാണ് മുടി മുറിച്ചുമാറ്റിയത്. ഇതിനുശേഷം മൃതദേഹത്തിന്റെ ഫോട്ടോകളും ഫോണിൽ പകർത്തുകയായിരുന്നു. പിന്നാലെ മൃതദേഹം മറവുചെയ്യുന്നത് സംബന്ധിച്ചും ദുർഗന്ധം വമിക്കാതിരിക്കാനുള്ള മാർഗങ്ങളെ സംബന്ധിച്ചും ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞതായും പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വൈദ്യയെ കൊലപ്പെടുത്തിയ ശേഷം ജൂൺ നാലാം തീയതിയാണ് മൃതദേഹം വെട്ടിനുറുക്കാനായി ഇലക്ട്രിക് കട്ടർ വാങ്ങിയത്. സമീപത്തെ ഹാർഡ് വെയർ കടയിൽനിന്ന് കട്ടർ വാങ്ങിയശേഷം മൃതദേഹം വെട്ടിമുറിച്ചു. ഇതിനിടെ ഇലക്ട്രിക് കട്ടർ തകരാറിലായെങ്കിലും അതേ കടയിലെത്തി തകരാർ പരിഹരിച്ചു. തുടർന്ന് ഇതേ ആയുധം ഉപയോഗിച്ച് തന്നെയാണ് ബാക്കിയുള്ള ശരീരഭാഗങ്ങളും വെട്ടിമുറിച്ചത്. മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിക്കാതിരിക്കാൻ എന്തുചെയ്യണമെന്നതും ഇന്റർനെറ്റിൽനിന്നാണ് പ്രതി മനസിലാക്കിയത്. ഇതനുസരിച്ച് അഞ്ച് കുപ്പി യൂക്കാലി തൈലം വാങ്ങിയിരുന്നു. പിന്നീടാണ് ശരീരഭാഗങ്ങൾ കുക്കറിലിട്ട് വേവിച്ചതെന്നും ഇതിൽ ചിലത് രഹസ്യമായി ഉപേക്ഷിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, യുവതി ആത്മഹത്യ ചെയ്തതാണെന്നും കേസിൽ കുടുങ്ങുമെന്ന് ഭയന്നാണ് മൃതദേഹം രഹസ്യമായി മറവുചെയ്യാൻ ശ്രമിച്ചതെന്നും ഇയാൾ പറയുന്നുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കിയ പ്രതി, ശരീരഭാഗങ്ങൾ കുക്കറിലിട്ട് വേവിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
2013-ൽ മുംബൈ നഗരത്തിൽ ജോലി തേടുന്നതിനിടെയാണ് മനോജ് സഹാനിയെ സരസ്വതി പരിചയപ്പെടുന്നത്. പത്താംക്ലാസ് പരീക്ഷ പാസാകാത്തതിനാൽ ജോലി കിട്ടാതിരുന്ന സരസ്വതിക്ക് ജോലി വാങ്ങിനൽകാമെന്ന് ഉറപ്പുനൽകിയാണ് ഇയാൾ കൂടെക്കൂട്ടിയത്. അതേസമയം, അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണമെന്താണെന്ന് പോലീസിന് ഇതുവരെ വ്യക്തതയില്ല. ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവാണെങ്കിലും ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.