ഇടുക്കി പീരുമേട്ടില്‍ ജനവാസ മേഖലയില്‍ ആനക്കൂട്ടം; ഒരു കൊമ്പനും രണ്ട് പിടിയാനകളും സംഘത്തിൽ; കാടുകയാറാതെ ആറ് ദിവസം മുൻപ് നാട്ടിലെത്തിയ ആനക്കൂട്ടം ; ആശങ്കയിൽ പ്രദേശവാസികൾ
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി പീരുമേടില്‍ ജനവാസ മേഖലയിലിറങ്ങിയ ആനക്കൂട്ടം കാടുകയറാതെ പ്രദേശവാസികളെ ആശങ്കയിലാക്കി.ആറ് ദിവസം മുൻപാണ് കാട്ടാനക്കൂട്ടം ഇവിടേക്ക് എത്തിയത്. ഇതുവരെയും കാട്ടിലേക്ക് ആനകൂട്ടം മടങ്ങിപോയിട്ടില്ല. ഒരു കൊമ്പനും രണ്ട് പിടിയാനയുമാണ് സംഘത്തിലുള്ളത്.
ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. എന്നാൽ വന്‍തോതില്‍ കൃഷിനാശം വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും ഉളളിടത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. ശബരിമലയിലെ വനമേഖലയില്‍ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം വഴി തെറ്റിവന്നതാവാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. ആനകളെ തുരത്താനുള്ള ശ്രമം ദ്രുതകര്‍മ്മസേന ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിലെ സാഹചര്യത്തില്‍ പടക്കംപൊട്ടിച്ച് ആനയെ വിരട്ടി ഓടിക്കാനാകില്ല. ആനക്കൂട്ടം ജനവാസമേഖലയിലേക്ക് ചിതറി ഓടിയില് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കും. ശബരിമല വനമേഖലയിലേക്ക് കയറിപ്പോകാന്‍ പറ്റുന്ന സ്ഥലത്ത് എത്തിച്ച ശേഷം അവിടെ നിന്ന് വനത്തിലേക്ക് കയറ്റാനാണ് വനംവകുപ്പിന്റെ പദ്ധതി. ദേശീയപാതയോട് ചേര്‍ന്ന് ഈ ആനക്കൂട്ടം തമ്പടിച്ച സാഹചര്യത്തില്‍ അതെല്ലാം പരിഗണിച്ചുകൊണ്ട് ആനയെ കാടുകയറ്റാനുളള ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്.