video
play-sharp-fill
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ എക്സൈസ് പൊക്കി..! പിടിയിലായത് മിസ്റ്റര്‍ കേരള മുന്‍ റണ്ണറപ്പും സുഹൃത്തും

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ എക്സൈസ് പൊക്കി..! പിടിയിലായത് മിസ്റ്റര്‍ കേരള മുന്‍ റണ്ണറപ്പും സുഹൃത്തും

സ്വന്തം ലേഖകൻ

തൃശൂർ: മാരക മയക്കുമരുന്നായ
എംഡിഎംഎയുമായി രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. കല്ലൂർ സ്വദേശികളായ കളത്തിങ്കൽ വീട്ടിൽ സ്റ്റിബിൻ (30), ഭരതദേശത്തു കളപ്പുരയിൽ ഷെറിൻ (32) എന്നിവരാണ് അറസ്റ്റിലായത്.

ഒല്ലൂർ യുണൈറ്റെഡ് വെയിംഗ് ബ്രിഡ്ജിനു സമീപത്തുനിന്ന് 4.85 ഗ്രാം എംഡിഎംഎയുമായി സ്റ്റിബിനെയാണ് എക്സൈസ് ആദ്യം പിടികൂടുന്നത്. ഇയാളിൽനിന്നു ലഭിച്ച വിവരത്തെ തുടർന്ന് 12 ഗ്രാം എംഡിഎംഎയുമായി മതിക്കുന്ന് ക്ഷേത്രത്തിനു സമീപത്തുനിന്ന് ഷെറിനെയും തൃശൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റിബിൻ മിസ്റ്റർ കേരള മത്സരത്തിൽ റണ്ണറപ്പ് ആയിട്ടുണ്ട്. ഷെറിൻ എൻജിനീയറിംഗ് ബിരുദം ഉയർന്ന മാർക്കോടെ ജയിച്ചയാളാണ്.

Tags :