
സ്വന്തം ലേഖകൻ
തിരുവന്തപുരം: കാലവർഷം സംസ്ഥാനം മുഴുവൻ വ്യാപിച്ചതോടെ വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യെല്ലോ അലർട്ടുള്ള ജില്ലകൾ:
10/6 (ശനി): കോഴിക്കോട്, വയനാട്, കണ്ണൂർ
11/6 (ഞായർ): ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്
12/6 (തിങ്കൾ): കോഴിക്കോട്, കണ്ണൂർ
അതേസമയം, ബിപോർജോയ് അതിതീവ്രചുഴലിക്കാറ്റായി അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഇത് പിന്നീട് വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടന്നുള്ള 3 ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.



