ഉത്തർപ്രദേശിൽ സർക്കാർ ഉടമസ്ഥതയിലുള്ള ​ഗോശാലയിൽ പശുക്കൾ പട്ടിണികിടന്ന് ചത്തതായി ആരോപണം; അധികൃതരുടെ അശ്രദ്ധമൂലം ചത്തത് പത്തോളം പശുക്കൾ; പ്രതിഷേധവുമായി നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

ഉത്തർപ്രദേശ്; കാസ്ഗഞ്ച് ജില്ലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ​ഗോശാലയിൽ പത്തോളം പശുക്കൾ പട്ടിണികിടന്ന് ചത്തതായി ആരോപണം. അധികൃതരുടെ അശ്രദ്ധ കാരണമാണ് പശുക്കൾ കൂട്ടത്തോടെ ചത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി.

ഗോശാലയിൽ പാർപ്പിച്ച പശുക്കൾക്ക് ദിവസങ്ങളായി തീറ്റ ലഭിച്ചില്ലെന്നും രോഗബാധിതരായ മൃഗങ്ങൾക്ക് യഥാസമയം ചികിത്സ ലഭിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. പശുക്കൾ പട്ടിണി കിടന്നും ശരിയായ ചികിത്സ ലഭിക്കാത്തതിനാലുമാണ് ചത്തതെന്നും നാട്ടുകാരൻ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശുക്കളുടെ ദയനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ഗ്രാമവാസികൾ പശുക്കളുടെ ജഡങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വിഡിയോകൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.