
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ തനിക്ക് പരാതി ലഭിച്ചാൽ അധികാര പരിധിക്ക് ഉള്ളിൽ നിന്നും ശക്തമായ നടപടി ഉണ്ടാവുമെന്ന് പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . സർവകലാശാലകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഇടപെടാൻ ആഗ്രഹിക്കുന്നു എങ്കിൽ എന്ത് കൊണ്ട് സർവകലാശാലകളെ ഒരു വകുപ്പ് ആയി കൈകാര്യം ചെയ്തുകൂടാ എന്നും അദ്ദേഹം ചോദിച്ചു.
പുറത്ത് നിന്നുള്ളവർ സർവകലാശാല കാര്യങ്ങളിൽ ഇടപെടുന്നുണ്ട്, ഈ ഇടപെടലിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അധികാര സ്ഥാനത്ത് ഉള്ളവർ സംരക്ഷിക്കുന്നുണ്ടെന്നും ഇത് വരും തലമുറയുടെ ഭാവി വെച്ചുള്ള കളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം കെ.വിദ്യയുടെ പി.എച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തില്‍ കാലടി സർവകലാശാലയുടെ അന്വേഷണം ഇന്ന് ആരംഭിച്ചേക്കും. സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയും സര്‍വകലാശാ ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുമാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നത്.
സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചാണോ വിദ്യയുടെ പ്രവേശനം നടന്നത് എന്നതാകും പ്രധാനമായും പരിശോധിക്കുക. പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകൾ മലയാളം വിഭാഗത്തിൽ നിന്ന് ഉടൻ ശേഖരിക്കും.2019ലാണ് വിദ്യ കാലടി സംസ്കൃത സര്‍വകലാശാലയില്‍ പി എച്ച് ഡി പ്രവേശനം നേടിയത്. സംവരണ തത്വങ്ങള്‍ അട്ടിമറിച്ചാണ് സീറ്റ് നല്‍കിയതെന്നാരോപിച്ച് അക്കാലയളവില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.