അവകാശവാദങ്ങളുടെ രേഖ പുറത്തുവിടാൻ വെല്ലുവിളി….! എംഎല്‍എ ഒഴിഞ്ഞു മാറുന്നതെന്തിന്: അനില്‍കുമാര്‍
സ്വന്തം ലേഖിക
കോട്ടയം: തങ്ങളുടെ മന്ത്രിസഭ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകാത്തത് സര്‍ക്കാര്‍ മുടക്കുന്നതിനാലാണെന്നു പറഞ്ഞു നടന്ന എംഎല്‍എയുടെ വാദങ്ങള്‍ പൊളിഞ്ഞു വീണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍.
എംഎല്‍എയുടെ അവകാശവാദങ്ങളുടെ രേഖ പുറത്തുവിടാനാണ് എല്‍ഡിഎഫ് വെല്ലുവിളിച്ചത്. മണ്ഡലത്തില്‍ 800 കോടി രൂപയുടെ വികസന പദ്ധതികള്‍ അനുവദിച്ചതിന്‍റെ കണക്കാണ് ചോദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിന് എംഎല്‍എ മറുപടി പറഞ്ഞില്ല. കത്തിക്കുഴിയില്‍ ഫ്‌ളൈഓവറിന് ടെണ്ടര്‍ വിളിച്ചിരുന്നുവെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയില്ലെന്നുമാണ് ആരോപിച്ചത്.
ടെണ്ടര്‍ രേഖ ഹാജരാക്കണമെന്ന ആവശ്യത്തിനും മറുപടിയില്ല. പകരം ഭരണാനുമതിയും സാങ്കേതികാനുമതിയും ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ വാദിക്കുന്നത്.
കോടിമതയില്‍ രണ്ടാം പാലത്തിന്‍റെ അപ്രോച്ച് റോഡിന് പുറമ്പോക്ക് സ്ഥലം ഉണ്ടായിരുന്നതായി വാദിക്കുന്നു. അവിടുത്തെ വീടുകള്‍ മാറ്റി പുനരധിവാസം നടത്താതെ ടെണ്ടര്‍ ചെയ്തതിനാലാണ് പാലം പണി മുടങ്ങിയതെന്ന് എംഎല്‍എ സമ്മതിച്ചു.
പാലം പൂര്‍ത്തീകരിക്കാന്‍ ഒന്പതു കോടി രൂപ അധികം വേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ് കണക്കാക്കി. ചിങ്ങവനത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനായി സ്ഥലം അനുവദിച്ചതിന്‍റെ രേഖയെവിടെയെന്ന ചോദ്യത്തിനും ഉത്തരമില്ല.
സ്ഥലം കൈമാറിയ രേഖ കാണിക്കാതെ ഒളിച്ചുപോവുകയാണ്.
നഗരത്തിലെ ഓടകളുടെ സംഗമസ്ഥാനത്ത് കച്ചരിക്കടവ് വാട്ടര്‍ ഹബ്ബ് എന്ന പേരില്‍ എട്ടരക്കോടി രൂപയുടെ നിര്‍മാണം നടത്തിയതിനെപ്പറ്റിയും എംഎല്‍എയ്ക്ക് മിണ്ടാട്ടമില്ലെന്നു കെ. അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.