ധ്യാന്‍ ശ്രീനിവാസന്റെ ചിത്രത്തിന്റെ ലൊക്കേഷനില്‍ വാഹനാപകടം; ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ചു; ഒഴിവായത് വന്‍ദുരന്തം
സ്വന്തം ലേഖിക
കൊച്ചി: ധ്യാൻ ശ്രീനിവാസൻ നായകനായ സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനാപകടം.
ഷൂട്ടിംഗിനിടെ താരങ്ങള്‍ ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടൻ ചെമ്പില്‍ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. വാഹനത്തിന് വേഗത കുറവായതിനാല്‍ വൻ ദുരന്തം ഒഴിവായി.
ആര്‍ക്കും സാരമായ പരിക്കുകളില്ല എന്നാണ് റിപ്പോര്‍ട്ട്. ജസ്പാല്‍ ഷണ്‍മുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗത്തിലെ കട്ടുറുമ്പ്.
എ.ടി,എം, മിത്രം, ചാവേര്‍പ്പട, എന്റെ കല്ലുപെൻസില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജസ്പാല്‍. മൈന ക്രിയേഷൻസ് ആണ് നിര്‍മ്മാണം. ഗായത്രി അശോക് ആണി ചിത്രത്തിലെ നായിക.
Third Eye News Live
0