play-sharp-fill
കാട്ടാക്കട കോളേജ് ആള്‍മാറാട്ടം; മുഖ്യപ്രതി വിശാഖ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കാട്ടാക്കട കോളേജ് ആള്‍മാറാട്ടം; മുഖ്യപ്രതി വിശാഖ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

സ്വന്തം ലേഖിക

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്‌എഫ്‌ഐയുടെ ആള്‍മാറാട്ട കേസില്‍ എസ്‌എഫ്‌ഐ നേതാവായിരുന്ന വിശാഖ് ഹൈക്കോടതിയെ സമീപിച്ചു.


വിശാഖിന്റെ ഹര്‍ജിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കാൻ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. ഒന്നാം പ്രതിയായ മുൻ പ്രിൻസിപ്പല്‍ ഷൈജു കോടതിയെ സമീപിച്ചതോടെ അറസ്റ്റ് തടഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ പൊലീസിന്റെ മെല്ലപ്പോക്കിനിടയിലാണ് പ്രതികളുടെ നീക്കം.
കേസില്‍ ഒന്നാം പ്രതിയാണ് മുൻ പ്രിൻസിപ്പല്‍ ജിജെ ഷൈജു. ഇദ്ദേഹത്തിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 15ന് കോടതി വിധി പറയും.

അതുവരെ അറസ്റ്റ് പാടില്ലെന്ന് തിരുവനന്തപുരം അഡീഷനല്‍ സെഷൻസ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിലെ പട്ടിക മുൻ പ്രിൻസിപ്പില്‍ വെട്ടിത്തിരുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ വാദിച്ചു.

എന്നാല്‍ പാനലില്‍ ഉണ്ടായിരുന്ന സ്ഥാനാര്‍ത്ഥി പിന്മാറിയപ്പോള്‍ പുതിയ പേര് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് മുൻ പ്രിൻസിപ്പലിൻറെ അഭിഭാഷകൻറെ വാദം.