play-sharp-fill
‘എൻ ഉയിരോട ആധാരം നീങ്കള്‍ധാനേ’…! ഉയിരിനേയും ഉലകിനേയും നെഞ്ചോടുചേര്‍ത്ത് നയന്‍സ്; വിവാഹ വാര്‍ഷികത്തില്‍ മക്കളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ വിഘ്നേഷ് ശിവൻ

‘എൻ ഉയിരോട ആധാരം നീങ്കള്‍ധാനേ’…! ഉയിരിനേയും ഉലകിനേയും നെഞ്ചോടുചേര്‍ത്ത് നയന്‍സ്; വിവാഹ വാര്‍ഷികത്തില്‍ മക്കളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ വിഘ്നേഷ് ശിവൻ

സ്വന്തം ലേഖിക

ചെന്നൈ: ഒന്നാം വിവാഹവാര്‍ഷികത്തില്‍ മക്കളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികള്‍.


ഇരട്ടക്കുട്ടികളായ ഉയിരിന്റേയും ഉലകത്തിന്റേയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരേയും മാറോടണച്ച്‌ നില്‍ക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് സംവിധായകൻ വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും വിഗ്നേഷ് പങ്കുവെച്ചിട്ടുണ്ട്. ‘എൻ ഉയിരോട ആധാരം നീങ്കള്‍ധാനേ’ എന്ന് താരം കുറിച്ചു. ഒരുപാട് മനോഹരങ്ങളായ നിമിഷങ്ങളിലൂടെയാണ് ഒരുവര്‍ഷം കടന്നുപോയതെന്നും ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായി എന്നും വിഘ്നേഷ് ശിവൻ പറഞ്ഞു.

അപ്രതീക്ഷിതമായ തിരിച്ചടികള്‍ നേരിട്ടുവെന്നും പരീക്ഷണത്തിന്റെ സമയങ്ങളായിരുന്നുവെന്നും വിഘ്നേഷ് പറഞ്ഞു. കുടുംബത്തിനരികിലേക്ക് തിരികെയെത്തുമ്പോള്‍ വേദനകളൊക്കെ സന്തോഷമായി മാറുമെന്നും സ്വപ്നങ്ങള്‍ പിന്തുടരാനുള്ള ആത്മവിശ്വാസവും ശക്തിയും നമ്മളില്‍ ഉണ്ടാകുമെന്നും വിഘ്നേഷ് കൂട്ടിച്ചേര്‍ത്തു.