video
play-sharp-fill

വിദ്യ കാലടി സർവകലാശാല യൂണിയനിലെ ജനറൽ സെക്രട്ടറിയും, എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകയും ;  ഇ.പി.ജയരാജന്റെ പ്രസ്താവനക്കെതിരെ  ദലിത് ആക്ടിവിസ്റ്റായ ദിനു വെയിൽ

വിദ്യ കാലടി സർവകലാശാല യൂണിയനിലെ ജനറൽ സെക്രട്ടറിയും, എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകയും ; ഇ.പി.ജയരാജന്റെ പ്രസ്താവനക്കെതിരെ ദലിത് ആക്ടിവിസ്റ്റായ ദിനു വെയിൽ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: വിദ്യ കാലടി സർവകലാശാല യൂണിയനിലെ ജനറൽ സെക്രട്ടറി ആയിരുന്നെന്നും മഹാരാജാസ് കോളജിൽ, പയനൂർ കോളജിൽ സജീവ എസ്എഫ്‌ഐ പ്രവർത്തക ആയിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആരോപണവിധേയയായ കെ.വിദ്യ എസ് എഫ് ഐ നേതാവല്ലെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രസ്താവനക്കെതിരെ അംബേദ്കർ സ്റ്റഡി കോർഡിനേറ്ററും ദലിത് ആക്ടിവിസ്റ്റുമായ ദിനു വെയിൽ.

കാലടി സർവകലാശാലയിൽ വിദ്യയ്ക്ക് ലഭിച്ച പ്രിവിലേജ് രാഷ്ട്രീയ പ്രിവിലേജ് തന്നെ ആയിരുന്നെന്നും ദിനു പറയുന്നു. വിദ്യ ഷെയര്‍ ചെയ്ത ടി.ഐ മധുസൂദനന്‍ എം.എല്‍എയുടെ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടോടുകൂടിയായിരുന്നു ദിനുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.
ദിനു വെയിലിന്റെ ഫേസ്ബുക്ക് കുറിപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയപെട്ട ശ്രീ ഇ പി ജയരാജൻ,

വിദ്യ ഞാൻ ഭാഗമായിരുന്ന കാലടി സർവകലാശാല യൂണിയനിലെ ജനറൽ സെക്രട്ടറി ആയിരുന്നു. മഹാരാജാസ് കോളജിൽ, പയനൂർ കോളജിൽ സജീവ എസ്എഫ്‌ഐ പ്രവർത്തക ആയിരുന്നു. എംഎൽഎയുടെ മുൻ പോസ്റ്റ് തന്നെ തെളിവായി ചുവടെ ഉണ്ട്.

കാലടി സർവകലാശാലയിൽ വിദ്യയ്ക്ക് ലഭിച്ച പ്രിവിലേജ് രാഷ്ട്രീയ പ്രിവിലേജ് തന്നെ ആയിരുന്നു.

1.വിദ്യ ഒരു RTI അപേക്ഷ സമർപ്പിച്ച ഉടനെ വൈസ് ചാൻസലറുടെ ഓഫീസ് അന്ന് തന്നെ രേഖ നൽകണം എന്ന് വിളിച്ച് സെഷൻ ഓഫീസറെ നിർബന്ധിക്കാൻ മാത്രം പ്രിവിലേജ് വിദ്യയ്ക്ക് ഉണ്ടായിരുന്നു.

2.സംവരണം അട്ടിമറിക്കാൻ ഉള്ള പ്രിവിലേജ് ഉണ്ടായിരുന്നു.

3.കോടതി സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ വിദ്യ നൽകിയ നിവേദനം പരിഗണിച് മറുപടി നൽകാൻ പറഞാൽ ഉടനെ കോടതി വിധി പ്രകാരം PHD പ്രവേശനം നൽകുന്നു എന്ന് വൈസ് ചാൻസലർ ഉത്തരവ് ഇറക്കാൻ ഉള്ള പ്രിവിലേജ് വിദ്യയ്ക്ക് ഉണ്ടായിരുന്നു.

4. എസ് സി / എസ് ടി സെൽ റിപ്പോർട്ട് തള്ളി കളയാൻ വൈസ് ചാൻസലർ തീരുമാനിക്കാൻ മാത്രം പ്രിവിലേജ് ഉണ്ടായിരുന്നു

5.പരാതി നൽകിയവരെ സർവകലാശാലയെ തകർക്കാൻ ശ്രമിക്കുന്നവർ എന്ന് പൊതു വേദിയിൽ അധിക്ഷേപിക്കാൻ ധർമരാജ് അടാട്ട് മാഷ് തയാറായത് ഞങ്ങൾക്ക് ഇതേ രാഷ്ട്രീയ പ്രിവിലേജ് ഇല്ലാത്തത് കൊണ്ടായിരുന്നു.

വിദ്യാർഥികൾക്ക് സവിശേഷമായി രാഷ്ട്രീയ പ്രിവിലേജ് സർവകലാശാലകളിൽ ലഭ്യം ആവരുത് എന്ന് താങ്കളെ പോലുള്ള മുതിർന്ന നേതാക്കൾ ഉറച്ചു പറയാനുള്ള ആർജവം കാണിക്കണം.