ആശങ്കൾക്ക് വിരാമം 500 രൂപ നോട്ടുകൾ പിൻവലിക്കില്ലന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ​ഗവർണർ

Spread the love

‍‍ഡൽഹി: രാജ്യത്ത് 500 രൂപ നോട്ടുകൾ പിൻവലിക്കാൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. 500 രൂപ പിൻവലിച്ച് പകരം 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്നുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ആർബിഐ ഗവർണർ കൂട്ടിച്ചേത്തു.

video
play-sharp-fill

‘500 രൂപ നോട്ടുകൾ പിൻവലിക്കാനോ 1000 രൂപയുടെ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാനോ ആർബിഐ ആലോചിക്കുന്നില്ല.. നേരത്തെ 6.5 ശതമാനമായി തന്നെ റിപ്പോ നിരക്ക് നിലനിര്‍ത്താന്‍ മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുതിയ വിലയിരുത്തല്‍ അനുസരിച്ച് 2023-24 വര്‍ഷത്തില്‍ പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 6.7 ശതമാനത്തില്‍ നിന്ന് കുറഞ്ഞു. എന്നിരുന്നാലും, മൊത്തത്തിലുള്ള പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയും നടപ്പു സാമ്പത്തിക വര്‍ഷം അത് 5.1 ശതമാനമായി കണക്കാക്കുകയും ചെയ്തു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രതിരോധശേഷിയുള്ളതായി നിലകൊള്ളുകയാണെന്നും അവ മുന്‍ പ്രവചനങ്ങളെ മറികടന്നുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group