
പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണളാക്കി മുറിച്ച് കുക്കറിലിട്ട് പുഴുങ്ങി; അപ്പാർട്ട്‌മെന്റിൽ നിന്ന് കണ്ടെടുത്ത അഴുകിയ ശരീരഭാഗങ്ങൾക്ക് രണ്ടു മൂന്ന് ദിവസത്തെ പഴക്കം; മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്; സംഭവത്തിൽ 56കാരൻ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ക്രൂരകൃത്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
സ്വന്തം ലേഖകൻ
മുംബൈ: പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തിൽ 56 കാരന്‍ അറസ്റ്റിൽ. മുംബൈയിലെ മീരാ റോഡിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് കണ്ടെടുത്ത അഴുകിയ ശരീരഭാഗങ്ങൾക്ക് രണ്ടു മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഗീതാ നഗർ ഫേസ് ഏഴിൽ ഗീതാ ആകാശ് ദീപ് ബിൽഡിങ്ങിലെ ജെ വിങ്ങിൽ ഫ്ലാറ്റ് 704 ലെ താമസക്കാരനായ മനോജ് സഹാനിയാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം കഴിഞ്ഞിരുന്ന സരസ്വതി വൈദ്യ (32) ആണ് കൊല്ലപ്പെട്ടത്.
മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് ഇയാൾ പങ്കാളിയായ സരസ്വതി വൈദ്യയുടെ മൃതദേഹം വെട്ടിമുറിച്ചത്. ഇതിനുശേഷം മൃതദേഹഭാഗങ്ങൾ കുക്കറിലിട്ട് പുഴുങ്ങുകയായിരുന്നു.
കെട്ടിടത്തിലെ താമസക്കാരിൽ ഒരാൾ ഇവരുടെ ഫ്ലാറ്റിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസിൽ ഫോൺ വിളിച്ച് പരാതി നൽകിയിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണവും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നതും പരിശോധിച്ചുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (സോൺ – 1) ജയന്ത് ബജ്ബലെ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ ശരീരം പ്രതി കഷണങ്ങളാക്കി മുറിച്ചത് എളുപ്പത്തിൽ ഉപേക്ഷിക്കാൻ വേണ്ടിയാണെന്നാണ് നിഗമനം. യുവതിയുടെ ചില ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രതി എവിടെയെങ്കിലും ഉപേക്ഷിച്ചതാണോയെന്ന് സംശയിക്കുന്നതായും നയാനഗർ പൊലീസ് പറഞ്ഞു. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും സഹാനിക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഫ്ലാറ്റിൽ നിന്ന് തെളിവ് ശേഖരിക്കാൻ ഫൊറൻസിക് സംഘവും എത്തും. ഇരുവരും തങ്ങളുമായി ഇടപഴകിയിരുന്നില്ലെന്ന് കെട്ടിടത്തിലെ താമസക്കാർ പൊലീസിനോട് പറഞ്ഞു.