
കള്ളങ്ങൾ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്? മഹാരാജാസ് കോളജിനും സാഹിത്യ ലോകത്തിനും അപമാനമാനം; വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി അധ്യാപക ജോലി നേടിയ സംഭവത്തിൽ പ്രതികരിച്ച് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിൻ
സ്വന്തം ലേഖകൻ
കൊച്ചി: എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? എന്ത് സാഹിത്യമാണ് എഴുതുന്നത്? വിദ്യമാർ ഇനിയും ആവർത്തിക്കാതെ ഇരിക്കാൻ കർശനമായ അന്വേഷണവും നടപടിയും ആവശ്യമാണ്. കള്ളങ്ങൾ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്?
വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി അധ്യാപക ജോലി നേടാൻ ശ്രമിച്ച വിദ്യ മഹാരാജാസ് കോളജിനും സാഹിത്യ ലോകത്തിനും അപമാനമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിൻ കുറ്റപ്പെടുത്തി. വിദ്യാർത്ഥി സമൂഹത്തിനും അപമാനമാണ്. എന്നും ബെന്യാമിൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? എന്ത് സാഹിത്യമാണ് എഴുതുന്നത്? വിദ്യമാർ ഇനിയും ആവർത്തിക്കാതെ ഇരിക്കാൻ കർശനമായ അന്വേഷണവും നടപടിയും ആവശ്യമാണ്. കുറ്റക്കാരി എങ്കിൽ കടുത്ത ശിക്ഷയും ഉണ്ടാവണം. അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്റ്റ് ലക്ചററാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിനാണ് എസ്എഫ്ഐ മുൻ നേതാവും എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ വിദ്യാര്‍ത്ഥിനിയുമായ കെ വിദ്യയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് കേസെടുത്തത്. ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.
മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 കാലയളവിൽ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യ വ്യാജമായി ഉണ്ടാക്കിയത്.