
മാര്‍ക്ക് ലിസ്റ്റ് വിവാദം; മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി വകുപ്പ് കോര്‍ഡിനേറ്ററെ പദവിയില്‍ നിന്ന് മാറ്റും; നടപടി പരാതി പരിഹാര സെല്ലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ
സ്വന്തം ലേഖകൻ
കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തെത്തുടര്‍ന്ന് മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി വകുപ്പ് കോര്‍ഡിനേറ്ററെ പദവിയില്‍ നിന്ന് മാറ്റും. ആര്‍ക്കിലോളജി വകുിപ്പ് കോര്‍ഡിനേറ്റര്‍ ഡോ. വിനോദ് കുമാര്‍ കൊല്ലോനിക്കലിനെയാണ് പദവിയില്‍ നിന്നും മാറ്റുന്നത്. പരാതി പരിഹാര സെല്ലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പരീക്ഷ എഴുതാതെ വിജയിച്ചു എന്ന മാര്‍ക്ക്‌ലിസ്റ്റാണ് വിവാദമായത്. സംഭവത്തില്‍ ആര്‍ഷോ കോര്‍ഡിനേറ്റര്‍ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. വകുപ്പ് കോര്‍ഡിനേറ്റര്‍ക്കെതിരെ താന്‍ നല്‍കിയ പരാതിയാണ് ഇതിന് അടിസ്ഥാനം. കോളജ് കേന്ദ്രീകരിച്ച് തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ആര്‍ഷോ ആരോപണം ഉന്നയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാര്‍ച്ച് 28 നാണ് ആര്‍ഷോയുടെ നേതൃത്വത്തില്‍ കോര്‍ഡിനേറ്റര്‍ക്കെതിരെ പരാതി നല്‍കുന്നത്. ഡോ. വിനോദ്കുമാര്‍ കൊല്ലോനിക്കല്‍ ക്ലാസില്‍ ഗ്രൂപ്പിസം ഉണ്ടാക്കുന്നു, ക്ലാസില്‍ പക്ഷപാതിത്വത്തോടെ പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. സംഘടനാ പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ത്ഥികളോട് കോര്‍ഡിനേറ്റര്‍ വിവേചനപരമായാണ് പെരുമാറുന്നതെന്നും ആര്‍ഷോ ആരോപിച്ചിരുന്നു.