മെയ്ക്ക് ഇന്‍ ഇന്ത്യയല്ല….! കേബിളുകള്‍ ചൈനീസ് കമ്പനിയുടേത്; ഗുണനിലവാരത്തിലും സംശയം; കെ ഫോണില്‍ ഗുരുതര കണ്ടെത്തലുമായി എജി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ കെ ഫോണില്‍ ഗുരുതര കണ്ടെത്തലുമായി എജി.

മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ കെ ഫോണ്‍ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയില്‍ നിന്നാണ് എത്തിച്ചത്. കേബിളിന്റെ ഗുണനിലവാരത്തില്‍ പദ്ധതി പങ്കാളിയായ കെഎസ്‌ഇബിക്കും സംശയമുണ്ട്.

കരാര്‍ കമ്പനിയായ എല്‍എസ് കേബിളിന് കെഎസ്‌ഐടിഎല്‍ നല്‍കിയത് അനര്‍ഹമായ സഹായമാണെന്നും പദ്ധതിക്കാവശ്യമായ കേബിളിന്റെ പ്രധാന ഭാഗങ്ങള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തതെന്നും എജി കണ്ടെത്തി. ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണെന്നും എജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.