
സ്വന്തം ലേഖകൻ
ആലപ്പുഴ: മാവേലിക്കയിൽ പിതാവ് ആറു വയസുകാരി മകളെ വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമത്തിലേക്ക് നയിച്ച സംഭവം എന്താണെന്ന് വ്യക്തമായിട്ടില്ല.
വൈകുന്നേരം ഏഴരയോടെയാണ് സംഭവം. വീട്ടിനുള്ളിൽ വെച്ച് കുഞ്ഞിനെ മഹേഷ് ആക്രമിക്കുകയായിരുന്നു. മഴു ഉപയോഗിച്ചായിരുന്നു ആക്രമണം. കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ മാതാവും കണ്ടത് നടുക്കുന്ന കാഴ്‌ച്ചകൾ ആയിരുന്നു. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുകയാിയുന്നു മഹേഷിന്റെ അമ്മ സുനന്ദ. ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്.തുടർന്ന് ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തി ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ (62) കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാൾ ശ്രമിച്ചു. വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ് മരിച്ചിരുന്നു. വിദ്യയുടേത് ആത്മഹത്യയായിരുന്നു. വിദേശത്തായിരുന്നു ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനു ശേഷമാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം വീണ്ടും വിവാഹം കഴിക്കാനും ഇയാൾ ഒരുങ്ങിയിരുന്നു.
മറ്റൊരു യുവതിയുമായി ഇയാളുടെ പുനർവിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് യുവതിയുടെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറിയതായി നാട്ടുകാർ പറയുന്നു. ആറു വയസുകാരി പെൺകുട്ടിയുടെ മരണം നാടിനെ നടുക്കിയിട്ടുണ്ട്. സമീപവാസികൾ വീട്ടിൽ തടിച്ചു കൂടിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.