വിദ്യക്കെതിരായ വ്യാജരേഖാ കേസ്: ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് പിന്മാറി അധ്യാപകന്‍; വ്യാജരേഖയുണ്ടാക്കിയ സംഭവത്തില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസില്‍ കുറ്റാരോപിതയായ വിദ്യ കെയുടെ ഗവേഷണ ഗൈഡ് ബിച്ചു എക്സ്‌മലയില്‍ പിന്മാറി.

ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്നാണ് പിന്മാറ്റം. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയാണെന്ന് ബിച്ചു എക്സ്മല കാലടി സര്‍വകലാശാലയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലടി സര്‍വകലാശാലയില്‍ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയൻ. വിദ്യയുടെ പി.എച്ച്‌.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തില്‍ കാലടി സര്‍വ്വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്.

പാലക്കാട് അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തില്‍ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റര്‍ ഹെഡും ഉണ്ടാക്കി ഒരു കോളേജില്‍ ജോലി ചെയ്യുകയും മറ്റൊരിടത്ത് ജോലി നേടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് വിദ്യക്കെതിരെ അന്വേഷണം.

എറണാകുളം സെൻട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അട്ടപ്പാടി അഗളി പൊലീസിന് കൈമാറും. എന്നാല്‍ കേസ് അഗളി സ്‌റ്റേഷനിലേക്ക് മാറ്റുന്നതില്‍ പാലക്കാട് പോലീസില്‍ അതൃപ്തിയുണ്ട്.

അഭിമുഖത്തിന് എത്തിയെന്നതൊഴികെ, കേസിന് അട്ടപ്പാടിയുമായി ബന്ധമില്ലെന്നതാണ് അഗളി പൊലീസിന്റെ വാദം. വിദ്യ വ്യാജരേഖ ഹാജരാക്കിയ അട്ടപ്പാടി കോളേജ് പരാതി നല്‍കാൻ തയ്യാറുമല്ല.