വിൽപനയ്ക്കുള്ള വീട് നോക്കാനെത്തി; കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; സുഹൃത്തുക്കൾക്കും മിന്നലേറ്റു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് ബിച്ചമ്മദിന്റെ മകൻ കക്കോടൻ നസീർ (42) ആണ് മരിച്ചത്.

കിഴക്കോത്ത് പരപ്പാറ വെച്ചായിരുന്നു സംഭവം.ഉച്ചക്ക് പന്ത്രണ്ടരയോടെ വിൽപ്പനക്കുള്ള വീട് നോക്കാനായി എത്തിയപ്പോഴാണ് മിന്നലേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻതന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും മിന്നലേറ്റെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഇല്ല. മിന്നലേറ്റ് വീണ നസീർ എഴുന്നേറ്റ് തന്റെ കൈക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കാൻ സുഹൃത്തുക്കളോട് പറഞ്ഞു. പിന്നാലെ വീണ്ടും നിലത്തേക്ക് വീഴുകയും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.