ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് ഇംഗ്ലണ്ട് താരം മൊയീൻ അലി,ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിൽ കളിക്കും

Spread the love

ആഷസ്: ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് ഇംഗ്ലണ്ട് താരം മൊയീൻ അലി. താരം ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിൽ ഉൾപ്പെട്ടു. 2021ൽ ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ച താരത്തെ ആദ്യ രണ്ട് ആഷസ് മത്സരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

video
play-sharp-fill

ജൂൺ 16 മുതലാണ് ആഷസ് പരമ്പര ആരംഭിക്കുക. പരുക്കേറ്റ് പുറത്തായ ജാക്ക് ലീച്ചിനു പകരമാണ് മൊയീൻ അലിയെ ടീമിൽ ഉൾപ്പെടുത്തിയത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളാണ് ആദ്യ മത്സരം . ലണ്ടനിലെ ഓവലിലാണ് മത്സരം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ എഡിഷനിലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. സതാംപ്ടണിലെ റോസ്ബൗളിൽ നടന്ന ഫൈനലിൽ ന്യുസീലൻഡിനോട് പരാജയപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group