
നാപ്റ്റോള്‍ സ്ക്രാച്ച് ആന്‍ഡ് വിന്; ഥാര്‍ സമ്മാനമായി ലഭിച്ചെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ചു; ചെങ്ങന്നൂര്‍ സ്വദേശിനിയില്‍ നിന്നും16 തവണയായി ലക്ഷങ്ങള്‍ തട്ടി
സ്വന്തം ലേഖിക
ആലപ്പുഴ: നാപ്റ്റോള്‍ സ്ക്രാച്ച് ആൻഡ് വിൻ പദ്ധതിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് പേര് ആലപ്പുഴ സൈബര്‍ പൊലീസിന്റെ പിടിയിലായി.
നാപ്റ്റോള്‍ സമ്മാന പദ്ധതിയിലൂടെ ഥാര്‍ വാഹനം സമ്മാനമായി ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ചെങ്ങന്നൂര്‍ സ്വദേശിനിയില്‍ നിന്ന് എട്ടര ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി മനു ചന്ദ്രൻ, ആലുവ കീഴ്മാട് സ്വദേശി ലിഷില്‍ എന്നിവരെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്.
ഇടുക്കി ജില്ലയിലെ കരിങ്കുന്നത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ സ്വദേശിനിക്ക് നാപ്റ്റോള്‍ സമ്മാന പദ്ധതിയിലൂടെ ഥാര്‍ വാഹനം സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിന്റെ തുടക്കം.
വാഹനം ലഭിക്കുന്നതിനുള്ള സര്‍വ്വീസ് ചാര്‍ജ്ജും വിവിധ നികുതികളും എന്ന പേരില്‍ എട്ടര ലക്ഷം രൂപ യുവതിയില്‍ നിന്ന് വാങ്ങി. 16 തവണയായാണ് ഇത്രയും പണം പ്രതികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്.