പാലാ ജനറല്‍ ആശുപത്രിയില്‍ പോലീസ്‌ സുരക്ഷാ ഓഡിറ്റ്‌; വിവിധ സമയങ്ങളില്‍ പട്രോളിങ്‌; ആശുപത്രിയില്‍ കടന്നു കൂടുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി

പാലാ ജനറല്‍ ആശുപത്രിയില്‍ പോലീസ്‌ സുരക്ഷാ ഓഡിറ്റ്‌; വിവിധ സമയങ്ങളില്‍ പട്രോളിങ്‌; ആശുപത്രിയില്‍ കടന്നു കൂടുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി

സ്വന്തം ലേഖിക

പാലാ: കെ.എം.മാണി സ്‌മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്‌ പാലാ ഡി.വൈ.എസ്‌.പി. എ.ജെ തോമസിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ സുരക്ഷാ ഓഡിറ്റ്‌ നടത്തി.

കാെട്ടാരക്കര ആശുപത്രിയില്‍ ഡോക്‌ടറുടെ മരണത്തില്‍ കലാശിച്ച അക്രമത്തെ തുടര്‍ന്നാണ്‌ ആശുപത്രികള്‍ക്ക്‌ കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌.
റിപ്പോര്‍ട്ട്‌ ഉടന്‍ സര്‍ക്കാരിന്‌ സമര്‍പ്പിക്കുമെന്ന്‌ ഡി.വൈ.എസ്‌.പി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈവേ പട്രോളിങ്ങിനോടൊപ്പം ആശുപത്രി കോമ്പൗണ്ടിലും വിവിധ സമയങ്ങളില്‍ പട്രോളിങ്‌ ഉറപ്പു വരുത്തുമെന്ന്‌ അദേഹം പറഞ്ഞു. നിലവില്‍ കൂടുതല്‍ പ്രാവശ്യം പട്രോളിങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ആശുപത്രിയില്‍ കടന്നു കൂടുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവും.നിലവിലുള്ള കാഷ്വാലിറ്റി യോട്‌ ചേര്‍ന്ന്‌ പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റ്‌ ആരംഭിക്കുന്നതിന്‌ അനുമതി ആവശ്യപ്പെടും.

നിലവിലുള്ളതിനു പുറമെ കൂടുതല്‍ ആധുനിക നിരീക്ഷണക്യാമറകള്‍ കൂടി ആശുപത്രിക്കുള്ളിലും എല്ലാ പ്രവേശന കവാടങ്ങളിലും സ്‌ഥാപിക്കണമെന്ന്‌ പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
നഗരസഭ ഇതിനായി പ്രൊജക്‌റ്റ്‌ അനുവദിച്ചിട്ടുണ്ടന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

എസ്‌.എച്ച്‌.ഒ.കെ.പി.തോംസണ്‍, ലേ സെക്രട്ടറി അബ്‌ദുള്‍ റഷീദ്‌, ആശുപത്രി മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ കൗണ്‍സിലര്‍ ബിജി ജോജോ, ജയ്‌സണ്‍മാന്തോട്ടം, പി.ആര്‍.ഒ. കെ.എച്ച്‌ ഷെമി, ഹെഡ്‌ നഴ്‌സ്‌ ദീപകുട്ടി തോമസ്‌ എന്നിവരും സുരക്ഷാ ഓഡിറ്റില്‍ പങ്കെടുത്തു.