video
play-sharp-fill

അരിക്കൊമ്പന്‍ ആരോഗ്യവാന്‍…!  ചികിത്സ നല്‍കിയ ശേഷം അപ്പര്‍ കോതയാര്‍ വനമേഖലയിൽ തുറന്നുവിട്ടു; ദൗത്യത്തെക്കുറിച്ച്‌ തമിഴ്നാട് വനംവകുപ്പ്

അരിക്കൊമ്പന്‍ ആരോഗ്യവാന്‍…! ചികിത്സ നല്‍കിയ ശേഷം അപ്പര്‍ കോതയാര്‍ വനമേഖലയിൽ തുറന്നുവിട്ടു; ദൗത്യത്തെക്കുറിച്ച്‌ തമിഴ്നാട് വനംവകുപ്പ്

Spread the love

സ്വന്തം ലേഖിക

കമ്പം: അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ്.

കമ്പം ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തിയുണ്ടാക്കിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച്‌ പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് തുറന്നുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൗത്യം വിജയകരമായി പൂര്‍ത്തിയായി എന്നും വനംവകുപ്പ് സംഘം അവിടെ നിന്ന് മടങ്ങിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ആനയെ നിരീക്ഷിക്കുന്നത് തുടരുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തെക്കൻ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടത്.

ആനയുടെ മുറിവുകള്‍ക്ക് മതിയായ ചികിത്സ നല്‍കിയിട്ടുണ്ട്. ആന മണിക്കൂറുകളോളം അനിമല്‍ ആംബുലൻസിലായിരുന്നു. ഉള്‍ക്കാട്ടിലേയ്ക്ക് വിട്ടെങ്കിലും റേഡിയോ കോളര്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും.