video
play-sharp-fill

മാഞ്ഞുപോയ ചിരിയിലെ മായാത്ത വേദന…..! പഠിച്ച സ്കൂള്‍ മുതല്‍ പഞ്ചായത്ത് ഹാള്‍ വരെ പൊതു ദ‍ര്‍ശനം; വിലാപയാത്രയായി മൃതദേഹം സെമിത്തേരിയിലേക്ക്; സംസ്കാരം ഇന്ന്; അനുശോചനം രേഖപ്പെടുത്തി നിരവധി പേർ

മാഞ്ഞുപോയ ചിരിയിലെ മായാത്ത വേദന…..! പഠിച്ച സ്കൂള്‍ മുതല്‍ പഞ്ചായത്ത് ഹാള്‍ വരെ പൊതു ദ‍ര്‍ശനം; വിലാപയാത്രയായി മൃതദേഹം സെമിത്തേരിയിലേക്ക്; സംസ്കാരം ഇന്ന്; അനുശോചനം രേഖപ്പെടുത്തി നിരവധി പേർ

Spread the love

സ്വന്തം ലേഖിക

കോട്ടയം: അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കൻ ചര്‍ച്ച്‌ ഓഫ് ഇന്ത്യ ചര്‍ച്ച്‌ സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനം ഉണ്ടാകും.

ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക. ഇന്നലെ തൃശൂരില്‍ ഉണ്ടായ വാഹന അപകടത്തിലാണ് സുധി മരിച്ചത്.

അതേസമയം കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സാസ്കാരിക കേരളം ഇപ്പോളും. എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവര്‍ത്തകനെ കുറിച്ചുള്ള ഓര്‍മകളാണ് രാഷ്ട്രീയ- സിനിമ-സീരിയല്‍ രംഗത്തെ പ്രമഖര്‍ പങ്കുവയ്ക്കുന്നത്.

തങ്ങള്‍ക്കൊപ്പം ചിരിച്ച്‌ കളിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. നിരവധി പേരാണ് സുധിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ കൊണ്ട് രംഗത്തെത്തുന്നത്ത്.