
തിരുവനന്തപുരം ആര്യശാലയിൽ വൻ തീ പിടുത്തം; കെമിക്കൽ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആര്യശാലയിൽ തീപിടുത്തം. കെമിക്കൽ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്. 6 യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീയണക്കാൻ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമായില്ല. ചാല മാർക്കറ്റിലേക്ക് പോകുന്ന വഴിയിലാണ് തീപിടുത്തം ഉണ്ടായത്.
നാല് കടകളുള്ള കെട്ടിടത്തിലെ മുകളിലുള്ള നിലകളിലാണ് തീപടർന്നത്. സമീപത്തെ കടകളിലേക്കും തീപടർന്നു. ശിവകുമാർ ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്.
ബ്ലീച്ചിങ് പൗഡർ അടക്കമുള്ള രാസവസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. നാല് ബൈക്കുകൾ പൂർണമായും കാർ ഭാഗികമായും കത്തി നശിച്ചു. രണ്ടു മണിക്കൂർ നീണ്ട ശ്രമങ്ങൾക്ക് ശേഷമാണ് ഫയർഫോഴ്സ് തീയണച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0