
കോട്ടയം കഞ്ഞിക്കുഴിയിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ ഓട്ടോ റിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്.
കഞ്ഞിക്കുഴി തിരുവഞ്ചൂർ പാറമ്പുഴ റോഡിന് സമീപത്തെ വളവിലായിരുന്നു അപകടമുണ്ടായത്. കഞ്ഞിക്കുഴിയിൽ നിന്നും തിരുവഞ്ചൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ഓട്ടോ തെറ്റായ ദിശയിലെത്തി കോട്ടയത്തു നിന്നും കളത്തിപ്പടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളത്തിപ്പടി സ്വദേശി ഷിബിന്റെ ഓട്ടോയാണ് അപകടത്തിൽ പെട്ടത്.
ഓട്ടോ ഓടിച്ചിരുന്ന കാസർഗോഡ് സ്വദേശി രതീഷ് സുബ്രമണ്യന്
കണ്ണിനും മൂക്കിനും പരിക്കേറ്റതിനാൽ ഇയാളെ കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Third Eye News Live
0