
സ്വന്തം ലേഖിക
കമ്പം: കാടിറങ്ങിയെത്തിയതോടെ, തമിഴ്നാട് സര്‍ക്കാര്‍ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് മയക്കുവെടിവെച്ച അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലൻസിലേക്ക് മാറ്റി.
മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. ആനയ്ക്ക് രണ്ട് തവണ മയക്കുവെടിവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിന് ശേഷം ബൂസ്റ്റര്‍ ഡോസും നല്കിയ ശേഷമാണ് ആനയുടെ കാലുകള്‍ വടം ഉയോഗിച്ച് ബന്ധിച്ചത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിലായിരുന്നു ആനയുണ്ടായിരുന്നത്. പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ആനയെ മയക്കുവെടിവെച്ചത്.
എവിടേക്കാകും ആനയെ മാറ്റുകയെന്നത് തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നില്ല. ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.