മുറിയിൽ കൊണ്ടുപോയി പീഡനശ്രമം’; കുഞ്ചാക്കോ ബോബന്റെ സിനിമ സെറ്റിലെ ദുരനുഭവം; വെളിപ്പെടുത്തി നിർമ്മാതാവ്

Spread the love

സ്വന്തം ലേഖകൻ

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച മയില്‍പ്പീലിക്കാവ് എന്ന ചിത്രം എക്കാലത്തെയും ഹിറ്റായിരുന്നു. കുഞ്ചാക്കോ ബോബന്റെ കരിയറില്‍ തന്നെ ഏറ്റവും മികച്ച ചിത്രമെന്ന് വേണമെങ്കില്‍ പറയാം. ചിത്രം നിര്‍മ്മിച്ചത് അഭിനേതാവ് കൂടിയായ ദിനേശ് പണിക്കരായിരുന്നു. അടുത്തിടെ ദിനേശ് പണിക്കര്‍ ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ച് തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മയില്‍പ്പീലിക്കാവ് എന്ന ചിത്രത്തിന്റെ സെറ്റില്‍ നടന്ന ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് ദിനേഷ് പണിക്കര്‍.

ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ഒരു പയ്യന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തെ കുറിച്ചാണ് ദിനേശ് പണിക്കര്‍ വിവരിക്കുന്നത്. ആരാണ് കുട്ടിയോട് മോശമായി പെരമാറിയതെന്ന കാര്യം ദിനേശ് പണിക്കര്‍ വെളിപ്പെടുത്തുന്നില്ല. സിനിമ സെറ്റിലുണ്ടായ പീഡന ശ്രമം എന്ന തലക്കെട്ടിലാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിനേശ് പണിക്കരുടെ വാക്കുകളിലേക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ച് കുട്ടികളുമായി ചാക്കോച്ചന്‍ ഓടി നടക്കുന്നതും, അങ്ങനെയുള്ള ഷോട്ട് ചിത്രീകരിക്കുകയാണ്. പത്ത്, പന്ത്രണ്ട് വയസുള്ള ഒരുപാട് കുട്ടികള്‍ ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നു. ഇതിനിടെ, ഒരു കുട്ടി, പ്രായത്തില്‍കൂടുതല്‍ വളര്‍ച്ച ആ കുട്ടിക്കുണ്ടായിരുന്നു എന്നെനിക്ക് സംശയമുണ്ട്. നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പയ്യന്‍, ഏത് സെറ്റിലെയാണെന്നോ, ഏത് വിഭാഗത്തിലെ ആണെന്നോ ഞാന്‍ വെളിപ്പെടുത്തിന്നില്ല’.

കാരണം, ആരെയും വേദനിപ്പിക്കാനോ, അവരുടെ പഴയ കഥ പറഞ്ഞ് തള്ളിപ്പറയാനോ ഉള്ള ഉദ്ദേശമില്ല. എന്നാലും കാര്യം പറയാം, നമ്മുടെ ആ സെറ്റിലുണ്ടായിരുന്ന ഒരു പയ്യന്‍, ആ പയ്യന്‍ ഒരു ദിവസം, ഈ കുട്ടിയെ മാത്രമായിട്ട് കഥ പറയാനെന്നും പറഞ്ഞ് ഒരു മുറിയിലേക്ക് വിളിച്ചുകൊണ്ടു പോയി. അന്ന് രാവിലെ സമയമായിരുന്നു, എല്ലാവരും വന്ന് നല്ല തിരക്കില്‍ നില്‍ക്കുകയാണ്. അവിടെ ആരും ശ്രദ്ധിച്ചില്ല’.

പക്ഷേ, ഒരു മുറിയില്‍ കൊണ്ടുപോയി അഞ്ചോ പത്തോ മിനിറ്റ് കഴിഞ്ഞപ്പോഴേക്കും. ഇയാളുടെ ഉദ്ദേശം വളരെ മോശമാണെന്ന് കുട്ടി ആ പ്രായത്തില്‍ തന്നെ മനസിലാക്കി. ബഹളം വയ്ക്കുകയും ഓടി പുറത്തേക്ക് വരികയും ചെയ്തപ്പോള്‍ ആ സെറ്റില്‍ എല്ലാവരും അറിഞ്ഞു. ഇങ്ങനെ ഒരു ഉദ്ദേശം സെറ്റിലുണ്ടായിരുന്ന ഒരു പയ്യനുണ്ടായിരുന്ന എന്ന കാര്യം എല്ലാവരും അറിഞ്ഞു’. ‘

ഈ ബഹളമൊക്കെ കേട്ട്, രഞ്ജിത്ത്. അന്നത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഇന്നത്തെ നിര്‍മ്മാതാവ്. ആ പയ്യന്റെ മുഖത്ത് അടി കൊടുക്കുന്നു. ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ട കാഴ്ചയായിരുന്നു അത്. ആ പയ്യന്റെ ചെവി വരെ പോയിട്ടുണ്ടാകും. അത്രയ്ക്കും ഭീകരമായിരുന്ന അടിയായിരുന്നു അത്. ഈ സിനിമ സെറ്റില്‍ ഒരു സെക്കന്റ് പോലും നിന്നെ കണ്ടുപോകരുതെന്നും രഞ്ജിത്ത് രോഷത്തോടെ പറഞ്ഞു.’ ഇറങ്ങിപ്പോടാ എന്നും പറഞ്ഞ് ആ പയ്യനെ ഇറക്കിവിടുകയായിരുന്നു. അന്ന് അവിടെ അങ്ങനെ ഒരു മാതൃക കാണിക്കാന്‍ രഞ്ജിത്ത് എന്നൊരു കണ്‍ട്രോളര്‍ ഉണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം ആ സെറ്റ് മികച്ചതായിരുന്നു. അന്ന് അങ്ങനെ ചെയ്ത പയ്യന്റെ പേര് വെളിപ്പെടുത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ല’- ദിനേശ് പണിക്കര്‍ പറഞ്ഞു. ‌

ഇങ്ങനെയുള്ള വികാരങ്ങളൊക്കെ ഏത് പ്രായത്തിലും എല്ലാവര്‍ക്കും വരാവുന്നതേ ഉള്ളൂ. ഇത് കണ്‍ട്രോള്‍ ചെയ്യാതെ ഇങ്ങനെ ഒരു വേണ്ടാത്തരം കാണിച്ചതോടെ അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണ് രഞ്ജിത്ത് അന്ന് ഈ പയ്യന് കൊടുത്തത്. ആ പയ്യന്‍ കുറച്ച് നാള്‍ ഈ രംഗത്ത് നിന്ന് മാറിനിന്നു. അവന്‍ മാനസികമായി തകര്‍ന്നുപോയി. അത്രയും പേരുടെ മുന്നില്‍ വച്ചാണ് അങ്ങനെ ഒരു അടി കിട്ടിയിരിക്കുന്നത്’- ദിനേശ് പണിക്കര്‍ പറഞ്ഞു.