
സ്വന്തം ലേഖകൻ
കൊച്ചി; യാത്രക്കാരോട് രണ്ട് രൂപ കൂട്ടി വാങ്ങിയതിന് എറണാകുളം ജില്ലയിലെ ഏഴ് സ്വകാര്യ ബസ്സുകൾക്ക് ആർടിഒയുടെ നോട്ടീസ്. ഇടപ്പള്ളിയിൽ നിന്നും കാക്കനാട് നിന്നും ബസിൽ കയറിയ രണ്ട് യാത്രക്കാരാണ് പോലിസിൽ പരാതി നൽകിയത്. ഇടപ്പള്ളിയിൽ നിന്നും കാക്കനാട് നിന്നും ബസിൽ കയറിയ രണ്ട് യാത്രക്കാരാണ് പോലിസിൽ പരാതി നൽകിയത്.
സാധാരണ ഗതിയിൽ മേനകയിലും ബോട്ട് ജെട്ടിയിലും ഇറങ്ങുന്ന യാത്രക്കാരോട് ഒരേ തുകയാണ് വാങ്ങേണ്ടത്. എന്നാൽ ബോട്ട് ജെട്ടിയിൽ ഇറങ്ങുന്നവരോട് രണ്ട് രൂപ അധികം വാങ്ങിക്കാറുള്ള സ്വകാര്യ ബസുകൾ ഉണ്ട്. ഈ കാരണം കാട്ടിയാണ് ഏഴ് സ്വകാര്യ ബസുകൾക്ക് ആർടിഒ നോട്ടീസ് നൽകിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലെങ്കിൽ ബസിന്റെ പെർമിറ്റ് തന്നെ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ നൽകിയിരിക്കുന്നത്.
ഇടപ്പള്ളി സ്റ്റോപ്പിൽ നിന്നും ബോട്ട്ജെട്ടി വരെ യാത്ര ചെയ്യാൻ ഒരാൾക്ക് 13 രൂപയും , കാക്കാനാട് നിന്ന് ബോട്ട്ജെട്ടി വരെ 18 രൂപയുമാണ് മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിരക്ക്. എന്നാൽ ഇതിന് പകരം 2 രൂപ കുട്ടിയാണ് യാത്രക്കാരോട് ബസ്ജീവനക്കാർ വാങ്ങിയിരുന്നത്. ഇത് അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെയാണ് ഏഴ് ബസുകൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്



