
സ്വന്തം ലേഖകൻ
ഇടുക്കി: ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വച്ച മധ്യവയസ്‌കന്‍ പിടിയില്‍. കാഞ്ഞിരവേലി ഇഞ്ചപ്പതാല്‍ പുതുക്കുന്നത് ബെന്നി വര്‍ക്കിയെ(56) ആണ് അറസ്റ്റ് ചെയ്തത്.
വനംവകുപ്പ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അടിമാലി പൊലീസ് ബെന്നിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആയുധം കൈയില്‍ സൂക്ഷിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ബെന്നിക്ക് ലൈസന്‍സില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാടന്‍ തോക്കും പിടിച്ചെടുത്തു.
അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.