video
play-sharp-fill

Tuesday, May 20, 2025
HomeCinemaസ്വയം കുറ്റപ്പെടുത്തും, തനിച്ചിരുന്നു കരയും, കയ്യില്‍ ബ്ലേഡ് കൊണ്ട് വരയും; ഗര്‍ഭിണിയായെങ്കിലും അബോര്‍ഷന്‍ ചെയ്യേണ്ടി വന്നു;...

സ്വയം കുറ്റപ്പെടുത്തും, തനിച്ചിരുന്നു കരയും, കയ്യില്‍ ബ്ലേഡ് കൊണ്ട് വരയും; ഗര്‍ഭിണിയായെങ്കിലും അബോര്‍ഷന്‍ ചെയ്യേണ്ടി വന്നു; മനസ്സ് തുറന്ന് ഗൗരി ലക്ഷ്മി

Spread the love

സ്വന്തം ലേഖിക

കൊച്ചി: സംഗീത ലോകത്ത് ഒരുപാട് ആരാധകരുള്ള താരമാണ് ഗൗരി ലക്ഷ്മി.

കൊവിഡ് കാലത്ത് ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ (ബിപിഡി) സംഭവിച്ചെന്ന് വെളിപ്പെടുത്തുകയാണ് താരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിപിഡി രോഗമല്ലെന്നും വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ ആണെന്നും ഗൗരി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ഗൗരി.

കൊവിഡ് കാലത്താണ് ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ (ബിപിഡി) ഉണ്ടെന്ന് തിരിച്ചറിയുന്നത്. സ്വയം കുറ്റപ്പെടുത്തുക, തനിച്ചിരുന്നു കരയുക, സ്വയം മുറിവേല്‍പ്പിക്കുക, ഇതെല്ലാമായിരുന്നു എനിക്കുണ്ടായ ലക്ഷണങ്ങള്‍ എന്നും ഗൗരി പറയുന്നു.

കയ്യില്‍ ബ്ലേഡോ മൂര്‍ച്ചയുള്ള എന്തെങ്കിലും വസ്തു കൊണ്ട് വരയും. കൈമുറിച്ചത് മരിക്കണമെന്നോര്‍ത്തായിരുന്നില്ല, മനസിന്റെ വേദന കുറയാന്‍ വേണ്ടിയാണെന്നാണ് ഗൗരി പറയുന്നത്.

വിഷമഘട്ടത്തില്‍ തനിക്കൊപ്പം നിന്നത് പങ്കാളിയായ ഗണേഷ് ആണെന്നാണ് ഗൗരി പറയുന്നത്. ആദ്യമായി ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ മനസു കാണിച്ചത് കല്യാണ ശേഷം ജീവിതപങ്കാളി ഗണേഷും ആ കാലത്ത് ജീവിതത്തിലെത്തിയ സുഹൃത്തുക്കളുമാണ്.

അത്രയും കാലം ബുദ്ധിമുട്ട് തുറന്ന് പറയുമ്ബോഴെല്ലാം അതെല്ലാം തോന്നലാണെന്ന് പറഞ്ഞു നിസാരമാക്കുന്നവരും കണ്ടില്ലെന്ന് നടിക്കുന്നവരുമായിരുന്നു ചുറ്റും എന്നും ഗൗരി തുറന്നു പറയുന്നു. ഗണേഷ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും സ്വയം തെറാപ്പിയെടുക്കുകയും ചെയ്യുന്ന ആളാണ്.

അങ്ങനെയാണ് ഗൗരി തെറാപ്പിയിലേക്ക് എത്തുന്നത്. ചെന്നൈയിലായിരിക്കുമ്ബോള്‍ തെറാപ്പിയെടുത്തു. പിന്നീട് നാട്ടിലെത്തി. തുടക്കത്തില്‍ എല്ലാം നന്നായി പോയി.

എന്നാല്‍ കൊവിഡ് കാലത്ത് ഗൗരിയുടെ അവസ്ഥ വീണ്ടും മോശമായി. ഇതോടെ വീണ്ടും തെറാപ്പിയിലേക്ക്. ഒന്നര വര്‍ഷം മുമ്ബാണ് ഗൗരി ഇപ്പോള്‍ കാണുന്ന സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിയത്. അതോടെ ജീവിതം തന്നെ മാറി എന്നാണ് ഗൗരി പറയുന്നത്. വ്യക്തിയെന്ന നലിയില്‍ എനിക്കിത്രയും മൂല്യമുണ്ടെന്ന് തിരിച്ചറിയാന്‍ തുടങ്ങിയെന്നും താരം പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments