play-sharp-fill
കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് സ്ഥലം മാറ്റം; പ്രതിഷേധിച്ച്‌ ഗര്‍ഭിണികള്‍; സ്ഥലം മാറ്റം റദ്ദാക്കുകയോ അടുത്ത ആശുപത്രിയിൽ നിയമിക്കുകയോ ചെയ്യണമെന്ന്   ആവശ്യം

കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് സ്ഥലം മാറ്റം; പ്രതിഷേധിച്ച്‌ ഗര്‍ഭിണികള്‍; സ്ഥലം മാറ്റം റദ്ദാക്കുകയോ അടുത്ത ആശുപത്രിയിൽ നിയമിക്കുകയോ ചെയ്യണമെന്ന് ആവശ്യം

സ്വന്തം ലേഖിക

കുണ്ടറ: താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം ഡോക്ടറെ സ്ഥലം മാറ്റിയതില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ യുവതികളുടെ പ്രതിഷേധം.

വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം. ഡോ. എം.എസ്. ഉണ്ണികൃഷ്ണനെ സ്ഥലം മാറ്റുന്നതറിഞ്ഞ് പ്രസവത്തിനെത്തിയവരും ചികിത്സക്കെത്തിയവരുമായ ഗര്‍ഭിണികളുള്‍പ്പെടെ യുവതികളാണ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടറെ ചാലക്കുടിയിലേക്കാണ് സ്ഥലം മാറ്റിയത്. യുവതികളുടെ പ്രതിഷേധം ഫിന്‍സികുമാരി ഉദ്ഘാടനം ചെയ്തു. രശ്മി, അഞ്ജലി, ഹരീഷ്മ, ടിനു ബിജു എന്നിവര്‍ സംസാരിച്ചു.

2019 ലാണ് ഡോ. ഉണ്ണികൃഷ്ണന്‍ പുതുക്കാട് ഗവ. ആശുപത്രിയില്‍ നിന്നും കുണ്ടറ താലൂക്ക് ആശുപത്രിയിലേക്ക് വരുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ മൂവായിരത്തിലധികം പ്രസവങ്ങളാണ് നടന്നത്.

നിലവില്‍ വന്ധ്യതാചികിത്സ നടത്തുന്ന 1000ത്തോളം പേരുണ്ട്. സ്വകാര്യ ആശുപത്രികളില്‍ വന്ധ്യതാചികിത്സ ചെലവേറിയതാണ് .

ഡോ. ഉണ്ണികൃഷ്ണന്‍റെ സ്ഥലം മാറ്റം റദ്ദാക്കുകയോ സമീപത്തെ ഏതെങ്കിലും ആശുപത്രിയിലോ ജില്ലയില്‍ തന്നെ എവിടെയെങ്കിലുമോ നിയമിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.