video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeLocalKottayam"നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ....! അൻപത് വര്‍ഷം പഴക്കമുള്ള പൊതു സ്ഥലങ്ങളിലെ മരങ്ങള്‍ക്ക് പൈതൃക...

“നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ….! അൻപത് വര്‍ഷം പഴക്കമുള്ള പൊതു സ്ഥലങ്ങളിലെ മരങ്ങള്‍ക്ക് പൈതൃക വൃക്ഷ പദവി നല്‍കി വെളിയന്നൂർ ഗ്രാമ പഞ്ചായത്ത്

Spread the love

സ്വന്തം ലേഖിക
വെളിയന്നൂർ: പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ ഹരിത ആശയവുമായി വെളിയന്നൂർ ഗ്രാമ പഞ്ചായത്ത്, അമ്പത് വർഷത്തിലധികം വര്‍ഷം പഴക്കമുള്ള പൊതു സ്ഥലത്തെ മരങ്ങള്‍ക്ക് പൈതൃക പദവി നൽകുകയാണ്.

പൊതു സ്ഥലങ്ങളിലേയും ഉഴവൂർ – കൂത്താട്ടുകുളം, രാമപുരം – കൂത്താട്ടുകുളം, പുതുവേലി – വൈക്കം റോഡ് വക്കിലെ മാവ്, ആൽ, ആഞ്ഞിലി മരങ്ങളെയാണ് പൈതൃക വൃക്ഷങ്ങളായി തിരഞ്ഞെടുക്കുക. നവകേരളം കർമ്മ പദ്ധതി 2 ന്റെ ഭാഗമായി ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന ”നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ”പദ്ധതി യുടെ ഭാഗമായാണ് ഈ ജനകീയ ഇടപെടൽ.


കാര്‍ബണ്‍ഡൈഓക്സൈഡ്, മീഥെയിന്‍ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ അന്തരീക്ഷത്തിന് താങ്ങാന്‍ കഴിയുന്ന രീതിയില്‍ പരിമിതിപ്പെടുത്തുകയാണ്. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യസംസ്‌കരണം, കൃഷി, ജലസംരക്ഷണം, വൃക്ഷവത്കരണം, ഊര്‍ജസംരക്ഷണം, ഗതാഗതം തുടങ്ങിയ മേഖലകളിലെ ഇടപെടലിലൂടെയാണ് ഇത് സാധ്യമാക്കുക. നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാനായി .

സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത ഗ്രാമ പഞ്ചായത്തായ വെളിയന്നൂരിൽ നടപ്പിലാക്കുന്ന പദ്ധതി തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ശില്പശാലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ വരുന്ന സ്ഥാപനങ്ങളെയും മറ്റ് കാര്‍ബണ്‍ പുറംതള്ളുന്ന സ്രോതസ്സുകളെയും വിവിധ വിഭാഗങ്ങളായി ആദ്യം തരംതിരിക്കും.

ഈ ഓരോ വിഭാഗത്തിലും ആവശ്യമെങ്കില്‍ വീണ്ടും വിഭജനം വരുത്തും. പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളെ യൂണിറ്റായി കണക്കാക്കും. സ്‌കൂള്‍ ആണെങ്കില്‍ സ്‌കൂളും അതിനു ചുറ്റുമുള്ള പ്രദേശവും, വീടാണെങ്കില്‍ വീടും ഭൂമിയും എന്നിങ്ങനെയായിരിക്കും യൂണിറ്റുകള്‍ രൂപീകരിക്കുക.

തദ്ദേശ ഭരണ സ്ഥാപന ഓഫീസ്, തദ്ദേശ ഭരണ സ്ഥാപനത്തിന് കൈമാറിയിട്ടുള്ള ഓഫീസുകള്‍, സ്‌കൂളുകള്‍, കല്യാണ മണ്ഡപങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ജലാശയങ്ങള്‍, തരിശ് ഭൂമി, ജലനിര്‍ഗ്ഗമന സംവിധാനങ്ങള്‍ എന്നിവയാണ് നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പ്രവര്‍ത്തനത്തിനായി ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന യൂണിറ്റുകള്‍. തെരഞ്ഞെടുത്ത യൂണിറ്റുകളില്‍ ഇടപെടേണ്ട ജനവിഭാഗങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ണയിച്ച് യൂണിറ്റിന്റെ പ്രവര്‍ത്തന മേഖലകളും പരിധികളും നിര്‍ണയിക്കും.

പ്രദേശിക ഭൂപ്രകൃതി, കാലാവസ്ഥ, ജനവാസം, സമാൂഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഹ്രസ്വകാല ലക്ഷ്യങ്ങള്‍, ഇടക്കാല ലക്ഷ്യങ്ങള്‍, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക.ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതും താരതമ്യേന ചെലവുകുറഞ്ഞതുമായ പ്രവര്‍ത്തനങ്ങള്‍ ഹ്രസ്വകാല ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തും. രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതും കൂടുതല്‍ ധനവിനിയോഗം ആവശ്യമുള്ളതുമായ പ്രവര്‍ത്തനങ്ങളെ ഇടക്കാല ലക്ഷ്യങ്ങള്‍ എന്ന ഘട്ടത്തില്‍ ഉള്‍പ്പെടുത്തും.

അഞ്ച് വര്‍ഷമോ അതിന് മുകളിലോ കാലയളവ് ആവശ്യമായവയും കൂടുതല്‍ ഗവേഷണവും ആസൂത്രണവും ചെലവും വേണ്ടി വരുന്നവയെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന അതിന്റെ ഭാഗമായാണ് പൈതൃക മരങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. പദ്ധതിയുടെ ഭാഗമായി
പൈതൃക വൃക്ഷത്തിന് പ്രത്യേക സംരക്ഷണം നൽകും. ഒരു പൈതൃക മരം മുറിക്കുബോൾ മുറിച്ച മരത്തിന്റെ അതേ സംഖ്യയിൽ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് നിലവിലുള്ള നഷ്ടപരിഹാര പ്ലാന്റേഷൻ പ്രകാരം മുറിക്കുന്ന ഓരോ മരത്തിനും ഒരു തൈ വീതമാണെങ്കിൽ പെതൃക മരം പദ്ധതിയിൽ , നട്ടുപിടിപ്പിക്കുന്ന മരങ്ങളുടെ എണ്ണം മുറിക്കുന്ന പൈതൃക മരത്തിന്റെ പ്രായത്തിന് തുല്യമായിരിക്കും.
ഉദാഹരണത്തിന്, 52 വർഷം പഴക്കമുള്ള ഒരു മരം മുറിക്കണമെങ്കിൽ, മരം മുറിക്കുന്നതിന് നഷ്ടപരിഹാരമായി 52 മരങ്ങൾ നടണം, ഓരോ നഷ്ടപരിഹാര മരത്തിനും കുറഞ്ഞത് 6-8 അടി ഉയരം വരുന്നത് വരെയുള്ള സംരക്ഷണവും ,
നഷ്ടപരിഹാര മരങ്ങളായി നട്ടുപിടിപ്പിക്കുന്നവയുടെ നിലനിൽപ്പ് ഉറപ്പാക്കുകയും ചെയ്യുന്ന പ്രവർത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും. പദ്ധതിയുടെ ഭാഗമായുള്ള മരങ്ങൾ ജിയോ ടാഗ് ചെയ്യുകയും ചെയ്യും. വിദ്യഭ്യാസസ്ഥാപനങ്ങളുടെയും , സന്നദ്ധ സംഘടനകളുടെയും സഹായത്തൊടെ നടപ്പിലാക്കുന്ന പൈതൃക മരം പദ്ധതി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ രാവിലെ 10.30 ന് അരീക്കര- പാറത്തോട് വഴിയരികിലെ മാവിൽ ചുവട്ടിൽ തുടക്കമാവും ഈ പ്രദേശത്തെ മരങ്ങളുടെ തുടർ സംരക്ഷണം ഏറ്റെടുക്കുന്നത് അരീക്കര സെന്റ് റോക്കീസ് യു പി സ്കൂൾ വിദ്യാർത്ഥിക്കളാണ്. ചടങ്ങിൽ ജനപ്രതിനിധികളും , ഹരിത കേരളമിഷൻ, ശുചിത്വ മിഷൻ ജില്ല തല ഉദ്യോഗസ്ഥരും പങ്കെടുക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments