കോട്ടയം ഈരാറ്റുപേട്ടയിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് അപകടം; അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണു അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം.

തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. സംരക്ഷണ ഭിത്തിയുടെ പില്ലറിന് വേണ്ടി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് രത്തന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്‌സ് എത്തി മണ്ണ് മാറ്റി തൊഴിലാളിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. നാലടിയോളം മണ്ണ് രത്തന്റെ മുകളിൽ വീണിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.