കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകനെയും കുടുംബത്തെയും വഴിതടഞ്ഞു നിർത്തി മർദിച്ചു; കുട്ടികളോട് അശ്ലീലം പറഞ്ഞതായും പരാതി
സ്വന്തം ലേഖിക
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകനെയും കൊച്ചു കുട്ടികളെയും അടക്കം വഴി തടഞ്ഞു മർദിച്ചു.
കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ താമസിക്കുന്ന പത്തനാട് സ്വദേശിയായ താഹ ബഷീർ ആണ് മർദ്ദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ അടങ്ങുന്ന മൂവർ സംഘം കോട്ടയം കുമളി ദേശീയപാതയിൽ ഇരുപത്തിയാറാംആം മെയിലിനു സമീപം വെച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ ഹോൺ അടിച്ചുവെന്നു പറഞ്ഞു വാഹനം അടിച്ചുപൊട്ടിക്കുകയും വാഹനത്തിനു മുൻപിൽ സ്കൂട്ടർ മാർഗ തടസം സൃഷ്ടിച്ചു കുട്ടികളെയും മാധ്യമപ്രവർത്തകനെയും ഉപദ്രവിക്കുകയായിരുന്നു.
എട്ടു വയസുള്ളതും 14 വയസുള്ളതുമായ കുട്ടികളോടാണ് ഇയാൾ വൃത്തികേടുകൾ പറയുകയും അശ്ലീലമായി സംസാരിക്കുകയും ചെയ്തത്.
മുഖ്യമന്ത്രിക്കും ,ചൈൽഡ് ലൈനിലും കോട്ടയം എസ്പിക്കും കുടുംബം പരാതി നൽകി. കൂടാതെ മാധ്യമ സംഘടകളിലും പരാതികൾ നൽകിയിട്ടുണ്ട്.
സമാനമായി ഇയാൾ റോഡിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്