
സ്കൂളിലേക്ക് പോകവേ ബൈക്കിലേക്ക് മരക്കൊമ്പ് പൊട്ടി വീണു; അധ്യാപകന് ദാരുണാന്ത്യം; ബൈക്ക് നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റാണ് മരണം
സ്വന്തം ലേഖകൻ
കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കവേ മരക്കൊമ്പ് പൊട്ടി വീണ് അധ്യാപകന് ദാരുണാന്ത്യം. ഉള്ള്യേരി എയുപി സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ് ഷെരീഫാണ് മരിച്ചത്. ഇന്ന് രാവിലെ നന്മണ്ടയില്‍ വച്ചായിരുന്നു അപകടം.
മടവൂര്‍ സ്വദേശിയായ ഷെരീഫ് ബൈക്കില്‍ സ്‌കൂളിലേക്കു പോകുകയായിരുന്നു. പൊട്ടിയ മരക്കൊമ്പ് ഷെരീഫിന്റെ ബൈക്കിലേക്കും ദേഹത്തേക്കും വീഴുകയും ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും ചെയ്തു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഷെരീഫിന്നു ഗുരുതരമായി പരിക്കേറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരുടെ നേതൃത്വത്തില്‍ ഉടന്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ബാലുശേരി പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു.
പുതുക്കുടി പരേതനായ അബൂബക്കർ മാസ്റ്ററുടെ മകനാണ് ഫെരീഫ്. ജലീൽ, ഗഫൂർ റിയാസ് സഹോദരങ്ങളാണ്. മാതാവും ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. സമസ്തയുടെയും മുസ്ലിംലീഗിന്‍റെയും സജീവ പ്രവർത്തകനാണ്.