video
play-sharp-fill

സ്കൂട്ടർ യാത്രികയെ ബൈക്കിൽ പിൻതുടർന്നെത്തി മാല പൊട്ടിച്ച് രക്ഷപെട്ടു; നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയിട്ടും സിസിടിവിൽ കുടുങ്ങി പ്രതി;ഒടുവിൽ അറസ്റ്റ്

സ്കൂട്ടർ യാത്രികയെ ബൈക്കിൽ പിൻതുടർന്നെത്തി മാല പൊട്ടിച്ച് രക്ഷപെട്ടു; നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയിട്ടും സിസിടിവിൽ കുടുങ്ങി പ്രതി;ഒടുവിൽ അറസ്റ്റ്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്തുടർന്ന് സ്വർണ്ണമാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാദേവികാട് അജിത്ത് ഭവനത്തില്‍ അജിത്ത് (39) ആണ് ഹരിപ്പാട് പൊലീസിന്‍റെ പിടിയിലായത്.

സ്കൂട്ടറിൽ മണ്ണാറശാല അമ്പലത്തിലേക്ക് പോയ തെക്കേക്കര രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയാണ് പിടിയിലായത്. സ്കൂട്ടറിൽ യാത്ര ചെയ്ത് വരവേ പുറകിൽ നിന്നും ബൈക്കിൽ ഹെൽമെറ്റ് ധരിച്ചു വന്ന അജിത്ത് കഴുത്തിൽ നിന്നും 30 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാല വലിച്ചു പൊട്ടിച്ചു കൊണ്ട് പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാല പിടിച്ചു പറിച്ചതിന്റെ ആഘാതത്തിൽ യുവതി താഴെ വീഴുകയും അലറി വിളിക്കുകയും ചെയ്തു. എന്നാൽ വെളുപ്പിനെ ആയതിനാൽ അവിടെ ആരുമുണ്ടായിരുന്നില്ല. യുവതി പുറകെ ഓടിയെങ്കിലും, പ്രതി സ്പീഡിൽ ബൈക്കിൽ പോകുകയായിരുന്നു. തുടർന്ന് യുവതി ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തിയതിൽ നിന്നും പ്രതി ഉപയോഗിച്ചത് നമ്പർ പ്ലേറ്റ് ഇല്ലാതെ ഹീറോ ഹോണ്ട ഗ്ലാമർ എന്ന വണ്ടി ആണെന്ന് മനസിലാക്കി.

ബൈക്ക് സഞ്ചരിച്ചത് കൂടുതലും ഇടവഴികളിലൂടെയായിരുന്നു. നേരിട്ടു ഹൈവേയിൽ കയറാൻ റോഡ് ഉണ്ടായിട്ടും ഇങ്ങനെ പോയതിനാൽ പൊലീസ്സിന് സംശയം കൂടി. പ്രതി മെയിൻ റോഡിൽ നിന്നും തിരിഞ്ഞു അകത്തോട്ടുള്ള വഴിയേ പോകുന്നതായി മനസ്സിലാക്കി. ആ പ്രദേശത്തു ഗ്ലാമർ ബൈക്കുകൾ ഉള്ള ആളുകളുടെ വിവരങ്ങൾ പൊലീസ് രഹസ്യമായി അന്വേഷിച്ചാണ് പ്രതിയെ കണ്ടെത്തിയത്.