സാമ്പത്തിക ബാധ്യത; എറണാകുളത്ത് വീട്ടമ്മ തീ കൊളുത്തി മരിച്ച നിലയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: കടബാധ്യത മൂലം എറണാകുളത്ത് വീട്ടമ്മ തീ കൊളുത്തി മരിച്ചനിലയിൽ. തിരുവാണിയൂർ വെട്ടിയ്ക്കൽ തെക്കേടത്ത് സരള (63) ആണ് വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. സരള ഒറ്റയ്ക്ക് ആയിരുന്നു താമസം. കടബാധ്യതയാണ് മരണകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

തൊട്ടടുത്ത സ്വകാര്യ നഴ്സറി സ്കൂളിൽ ആയ ആയിരുന്ന സരള രാവിലെ സ്കൂളിൽ എത്താതിരുന്നതിനാൽ അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 9 ലക്ഷം രൂപയുടെ കടബാധ്യതയാണ് ഇവർക്കുണ്ടായിരുന്നത്. അതാണ് മരണകാരണമെന്നാണ് നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചാബ് നാഷണൽ ബാങ്ക് ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് ഇവരുടെ വീട്ടിൽ പതിച്ചിരുന്നു. ഇതേത്തുടന്ന ഇവർ അസ്വസ്ഥ ആയിരുന്നെന്നും മക്കളുമായി അകന്ന് കഴിയുകയായിരുന്നെന്നും നാട്ടുകാർ