സമൂഹമാദ്ധ്യമങ്ങളിലെ വിമര്‍ശകരെ ട്രോളി മറുനാടൻ മലയാളി ചീഫ് എഡിറ്റര്‍ ഷാജൻ സ്‌കറിയ ; ഒരു കപ്പ മൂടോടെ പിഴുത്  നില്‍ക്കുന്ന ചിത്രം   ഫേസ്ബുക്കിൽ ഇട്ടാണ് സൈബർ സഖാക്കൾക്ക്   ഷാജൻ സ്കറിയ മറുപടി നല്കിയത്   .”മറുനാടൻ കപ്പ കൃഷി തുടങ്ങിയെന്ന് ക്യാപ്ഷൻ നൽകി ; നല്ല വിളവാണല്ലോയെന്ന് മുരളി തുമ്മാരകുടിയുടെ മറുപടി “

സമൂഹമാദ്ധ്യമങ്ങളിലെ വിമര്‍ശകരെ ട്രോളി മറുനാടൻ മലയാളി ചീഫ് എഡിറ്റര്‍ ഷാജൻ സ്‌കറിയ ; ഒരു കപ്പ മൂടോടെ പിഴുത് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിൽ ഇട്ടാണ് സൈബർ സഖാക്കൾക്ക് ഷാജൻ സ്കറിയ മറുപടി നല്കിയത് .”മറുനാടൻ കപ്പ കൃഷി തുടങ്ങിയെന്ന് ക്യാപ്ഷൻ നൽകി ; നല്ല വിളവാണല്ലോയെന്ന് മുരളി തുമ്മാരകുടിയുടെ മറുപടി “

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുകെ എയര്‍പോര്‍ട്ടില്‍ ഒരു സഖാവ് തന്നെ തല്ലിയെന്ന പ്രചാരണത്തിനിടെ സമൂഹമാദ്ധ്യമങ്ങളിലെ വിമര്‍ശകരെ ട്രോളി മറുനാടൻ മലയാളി ചീഫ് എഡിറ്റര്‍ ഷാജൻ സ്‌കറിയ.

ഒരു കപ്പ മൂടോടെ പിഴുത് അതുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ടാണ് ഷാജൻ സ്‌കറിയ മാദ്ധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന തരത്തില്‍ സൈബര്‍ സഖാക്കള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുനാടൻ കപ്പ കൃഷി തുടങ്ങിയെന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം. പിന്നാലെ തന്നെ പ്രമുഖരടക്കം കമന്റുകളുമായി രംഗത്തെത്തി. നല്ല വിളവാണല്ലോ എന്നായിരുന്നു മുരളി തുമ്മാരുകുടിയുടെ കമന്റ്. കമന്റ് ബോക്‌സില്‍ ചിരി പടര്‍ത്തിയ ചര്‍ച്ചകള്‍ക്കും ഷാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയൊരുക്കി. വെട്ടുകത്തിയുമായി കപ്പ മുറിച്ചിടാൻ നില്‍ക്കുന്നതായിരുന്നു ചിത്രം. കത്തി താഴെയിട് ഷാജാ, അക്രമം പാടില്ലെന്നും എല്ലാത്തിനും പരിഹാരമുണ്ടെന്നുമാണ് ഒരാളുടെ ഉപദേശം. സൂക്ഷിക്കണം കമ്മികള്‍ പന്നികളെ ഇറക്കി കളിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയവരും ഉണ്ട്.

ഷാജൻ വിളവെടുപ്പ് തുടങ്ങിയെന്നും കാന്താരി കൂടി ആയാല്‍ പൊളിക്കുമെന്നും ചിലര്‍ പറയുന്നു. പതിനായിരം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. കള പറിക്കാൻ ഇറങ്ങിയതായിരിക്കുമെന്നും കമന്റുണ്ട്.
കഴിഞ്ഞ ദിവസമാണ് യുകെയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഷാജനെ എയര്‍പോര്‍ട്ടില്‍ വെച്ച്‌ പ്രവാസിയും മലയാളിയുമായ ഒരാള്‍ പിന്നാലെയെത്തി തല്ലിയെന്ന വാര്‍ത്ത പരന്നത്. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ ഷാജൻ ഇത് തെറ്റാണെന്നും ഒരു ഫ്രോഡ് സഖാവ് പിന്നാലെയെത്തി തെറിവിളിക്കുകയായിരുന്നുവെന്നും താനാണ് അയാളെ തല്ലിയതെന്നും പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെ ഷാജൻ ഓണ്‍ലൈൻ മാദ്ധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പറഞ്ഞ് സൈബര്‍ സഖാക്കള്‍ ആഘോഷവും ട്രോളും തുടങ്ങി. ഇതിന് മറുപടിയായിരുന്നു കപ്പ കൃഷിയുടെ ചിത്രം.

Tags :