ശനി വരുന്ന വഴിയേ…!! കോട്ടയത്തെ കൈക്കൂലി വീരൻ വിജിലൻസ് പിടിയിലായത് പ്രമോഷനായി തിരുവനന്തപുരത്തേക്ക് പോകാനിരിക്കെ..!! കുടുങ്ങിയത് എറണാകുളം സ്വദേശിയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെ; കൈക്കൂലിക്കാരൻ നിരണത്ത് കെട്ടിപ്പൊക്കിയത് കോടികൾ വില വരുന്ന വീട്..!! വീടിന്റെ വലിപ്പം കണ്ട് മൂക്കത്ത് വിരൽ വെച്ച് ജനങ്ങൾ; വീഡിയോ കാണാം
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയത്തെ കൈക്കൂലി വീരൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായത് പ്രമോഷനായി തിരുവനന്തപുരത്തേക്ക് പോകാനിരിക്കെ. തിരുവനന്തപുരം ഇലക്ട്രിക്കൽ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായി നാളെ ജോയിൻ ചെയ്യാൻ ഇരിക്കെയാണ് കൈക്കൂലി വീരനെ വിജിലൻസ് പൊക്കിയത്.
കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടറേറ്റിലെ ഇൻസ്പെക്ടറായ എക്സിക്യുട്ടീവ് എഞ്ചിനീയർ കെകെ സോമനെയാണ് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞയാഴ്ച ഓഫീസിൽ ആവശ്യവുമായി എത്തിയ എറണാകുളം സ്വദേശിയായ കരാറുകാരനോട് പ്രതി 10000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന്റെ ബാക്കി 10000 രൂപ ഇന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ആവശ്യക്കാരനെ മടക്കി.
എന്നാൽ കരാറുകാരൻ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് നൽകിയ 10000 രൂപയാണ് ഇന്ന് ഇയാൾ സോമന് കൈമാറിയത് . ഇത് കൈയ്യിൽ വാങ്ങി പേഴ്സിലേക്ക് വെയ്ക്കുന്നതിനിടെ മറഞ്ഞുനിന്ന വിജിലൻസ് സംഘം ഓഫീസിൽ കടന്ന് പ്രതിയെ പരിശോധിച്ച് പണം കണ്ടെത്തി. അറസ്റ്റും രേഖപ്പെടുത്തി.
കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് .
പത്തനംതിട്ട നിരണം സ്വദേശിയാണ് പിടിയിലായ ഇൻസ്പെക്ടർ. പ്രതി നിരണത്ത് കെട്ടിപ്പൊക്കിയത് കോടികൾ വില വരുന്ന ആഡംബര വീടാണ്. ഇവിടെയും വിജിലൻസ് പരിശോധന നടത്തിയിട്ടുണ്ട്. വീടിന്റെ വലുപ്പം കണ്ട് മൂക്കത്ത് വിരൽ വയ്ക്കുകയാണ് ജനങ്ങൾ.
മുൻപും ഇയാൾ പലരിൽ നിന്നും കൈക്കൂലി വാങ്ങിയതായി ആരോപണങ്ങളുണ്ട് . ഇതേക്കുറിച്ചും വിജിലൻസ് അന്വേഷണം ആരംഭിച്ചു.