
സ്ത്രീകള്‍ പരിഹസിക്കുമ്പോഴാണ് സങ്കടം ; ചാനലുകളില്‍ പോലും ബോഡി ഷേമിങ്, ഇത് പരിതാപകരമാണ്; തുടക്കത്തിലൊക്കെ എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നതെന്ന് വിചാരിച്ചിട്ടുണ്ട്., കുറച്ചു കഴിഞ്ഞപ്പോള്‍ അതിനു ചെവികൊടുക്കാതെയായി തുറന്നടിച്ച് ഹണി റോസ്
സ്വന്തം ലേഖകൻ
മലയാളികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം ഇതിനകം ചെറുതും വലുതുമായ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൊക്കെ സജീവമായ ഹണി റോസ്, ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്‌ഘാടനങ്ങളില്‍ പങ്കെടുക്കുന്ന താരമാണ്. ഇതിന്റെ പേരില്‍ മാത്രം നിരവധി ട്രോളുകള്‍ ഹണിക്കെതിരെ വരാറുണ്ട്. ഒരുപാട് ബോഡി ഷേമിങ് കമന്റുകള്‍ക്കും താരം ഇരയായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ ഇതിന്റെ പരിധി വിടുന്ന ചില സാഹചര്യങ്ങളുമുണ്ടായി. അഭിമുഖങ്ങളിലും ചാനല്‍ പരിപാടികളിലും അനാവശ്യമായി താരത്തിന്റെ പേര് വലിച്ചിട്ട് പരിഹസിച്ചത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ഇപ്പോഴിതാ, ആ സംഭവങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഹണി റോസ്.
ട്രോളുകള്‍ ഒരു പരിധിവരെ ആസ്വദിച്ചിരുന്നു എന്നാല്‍ പരിധിവിടുമ്ബോള്‍ അത് ബാധിക്കുന്നുണ്ടെന്നാണ് ഹണി പറയുന്നത്. ചാനല്‍ പരിപാടികളില്‍ പോലും തന്നെ ബോഡി ഷേമിങ് ചെയ്യുന്നത് പരിതാപകരമാണെന്നും
ഉദ്ഘാടനം സംബന്ധിച്ച് ട്രോളുകളെല്ലാം ഒരുപരിധിവരെ ഞാൻ ആസ്വദിച്ചിട്ടുണ്ട്.
പക്ഷേ, ആ പരിധി വിടുമ്ബോള്‍ എല്ലാം ബാധിച്ചു തുടങ്ങുമെന്നാണ് ഹണി പറയുന്നത്. അതിഭീകരമായ വിധത്തില്‍ താൻ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്. ഒരാളുടെ ശരീരത്തെക്കുറിച്ചു കളിയാക്കുന്നത് കേള്‍ക്കാൻ അത്ര സുഖമുള്ള കാര്യമല്ല. തുടക്കത്തിലൊക്കെ എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നതെന്ന് വിചാരിച്ചിട്ടുണ്ട്., കുറച്ചു കഴിഞ്ഞപ്പോള്‍ അതിനു ചെവികൊടുക്കാതെയായി. താൻ മാത്രമല്ല വീട്ടുകാരും അങ്ങനെയായെന്ന് ഹണി പറയുന്നു