
ഗുസ്തിതാരങ്ങളുടെ സുരക്ഷക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് യുണൈറ്റഡ് വേള്‍ഡ് റസ്‌ലിംഗ്.താരങ്ങളുടെ ആരോപണത്തില്‍ മുന്‍വിധികളില്ലാത്ത അന്വേഷണം നടത്തണം.
സ്വന്തം ലേഖകൻ
ലൈംഗികാരോപണത്തില്‍ ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച ഗുസ്തി താരങ്ങളുടെ സമരത്തില്‍ ഇടപെട്ട് അന്തരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയും (ഐഒസി) യുണൈറ്റഡ് വേള്‍ റെസ്‌ലിങും (യുഡബ്ല്യൂഡബ്ല്യൂ).
ഗുസ്തി താരങ്ങളുടെ സമരത്തെ നേരിട്ട രീതിയും പൊലീസ് നടത്തിയ അതിക്രമവും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി വക്താവ് പ്രതികരിച്ചു. താരങ്ങളുടെ ആരോപണത്തില്‍ മുന്‍വിധികളില്ലാത്ത അന്വേഷണം നടത്തണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരങ്ങളുടെ സുരക്ഷക്ക് കൂടുതല്‍ പരിഗണന നല്‍കണം. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണം. പ്രതിഷേധത്തിന്റെ ഭാഗമായി മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള താരങ്ങളുടെ കടുത്ത നടപടി വരെ ഗുസ്തി താരങ്ങള്‍ എടുത്തിരുന്നു.
അന്താരാഷ്ട്ര സംഘടനകള്‍ ഇതിന് പിന്നാലെയാണ് സമരത്തില്‍ പ്രതികരണവുമായെത്തിയിരിക്കുന്നത്
Third Eye News Live
0
Tags :