video
play-sharp-fill

‘വരത്തനും വേണ്ടാ, വയസ്സനും വേണ്ടാ…’ തൃശ്ശൂരിൽ നിറയെ കോൺഗ്രസുകാർ പോസ്റ്റർ ഒട്ടിച്ചു

‘വരത്തനും വേണ്ടാ, വയസ്സനും വേണ്ടാ…’ തൃശ്ശൂരിൽ നിറയെ കോൺഗ്രസുകാർ പോസ്റ്റർ ഒട്ടിച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തൃശ്ശൂർ നഗരത്തിലും ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും വ്യാപക പോസ്റ്ററുകൾ. ‘തൃശ്ശൂർ പാർലമെന്റ് സീറ്റിൽ വരത്തനും വേണ്ടാ, വയസ്സനും വേണ്ടാ..’ എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. സേവ് കോൺഗ്രസ് ഐയുടെ പേരിലാണ് പോസ്റ്ററുകളുള്ളത്.

25 വർഷമായി മണ്ഡലത്തിന് പുറത്തുനിന്നുള്ളവർ മത്സരത്തിനെത്തുന്നതിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്ക് വലിയ അതൃപ്തിയുണ്ട്. യൂത്ത് കോൺഗ്രസ് അടക്കം ഇത് പരസ്യമായി പലപ്പോഴും പറയുകയും ചെയ്തിട്ടുണ്ട്. തുടർന്നും പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ പോസ്റ്ററുകൾ കണ്ടത് എന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റിന് വേണ്ടി അണിയറ പ്രവർത്തനം നടത്തുന്നവരാണ് പോസ്റ്ററിന് പിന്നിലെന്നാണ് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നത്.