video
play-sharp-fill

തന്നെ എന്‍സിപിയില്‍ നിന്ന് പുറത്താക്കാന്‍ പിസി ചാക്കോയുടെ ചരടുവലി’, ആരോപണവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ്.

തന്നെ എന്‍സിപിയില്‍ നിന്ന് പുറത്താക്കാന്‍ പിസി ചാക്കോയുടെ ചരടുവലി’, ആരോപണവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ്.

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : എൻസിപിയിലും പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷനെതിരെ എംഎല്‍എ രംഗത്ത്.

തന്നെ എൻസിപിയില്‍ നിന്ന് പുറത്താക്കാൻ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ചരട് വലിക്കുകയാണെന്ന ആരോപണവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസാണ് രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി എകെ ശശീന്ദ്രനും പിസി ചാക്കോയും ചേര്‍ന്ന് പാര്‍ട്ടിക്ക് കിട്ടിയ ബോര്‍ഡ് കോര്‍പ്പറേഷൻ സ്ഥാനങ്ങളൊക്കെയും പങ്കിട്ടെടുത്തെന്ന് എംഎല്‍എ ആരോപിച്ചു.

ആലപ്പുഴയില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇത് അംഗീകരിക്കില്ലെന്നും തോമസ് കെ തോമസ് എംഎല്‍എ പറഞ്ഞു. പ്രശ്നത്തില്‍ ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ ഇടപെടലാണ് കാത്തിരിക്കുന്നതെന്നും തോമസ് കെ തോമസ് എംഎല്‍എ വ്യക്തമാക്കി.

Tags :