video
play-sharp-fill

പിഎസ്‍സി പരീക്ഷയിലെ ചോദ്യങ്ങള്‍ സ്വകാര്യ പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള ‘ഈച്ചക്കോപ്പി’; ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളെല്ലാം ലംഘിക്കപ്പെട്ടു;  പത്തിലധികം ചോദ്യങ്ങള്‍ നിലവാരം ഇല്ലാത്തവയെന്നും  പരാതി

പിഎസ്‍സി പരീക്ഷയിലെ ചോദ്യങ്ങള്‍ സ്വകാര്യ പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള ‘ഈച്ചക്കോപ്പി’; ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളെല്ലാം ലംഘിക്കപ്പെട്ടു; പത്തിലധികം ചോദ്യങ്ങള്‍ നിലവാരം ഇല്ലാത്തവയെന്നും പരാതി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ സ്വകാര്യ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പകര്‍ത്തിയതായി പരാതി.

അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് അതേ പോലെ പകര്‍ത്തിയെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച്‌ പരാതിയും പിഎസ്‍സിക്ക് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ 26 നാണ് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷ പിഎസ്‍സി നടത്തിയത്. നാല്‍പത് ചോദ്യങ്ങള്‍ വീതം ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ നിന്നായിരുന്നു.

ഇതില്‍ മുപ്പതിലധികം ചോദ്യങ്ങള്‍ വന്നത് രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് അതേ പോലെ പകര്‍ത്തിയതാണെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു.

ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളെല്ലാം ലംഘിക്കപ്പെട്ടു. പത്തിലധികം ചോദ്യങ്ങള്‍ പരീക്ഷയുടെ ഗൗരവം ഉള്‍ക്കൊള്ളാത്ത വിധം, നിലവാരം ഇല്ലാത്തവയാണെന്നും ഉദ്യോഗാര്‍ഥികള്‍ പരാതി പറയുന്നു.